Connect with us

GULF

രുചിക്കൂട്ടിനൊപ്പം ഇശൽ മധുരം വിളമ്പി കൊണ്ടോട്ടിയൻസ്@ദമ്മാം പാചക മത്സരം

Published

on

ദമ്മാം : കൊണ്ടോട്ടിയൻസ്@ദമ്മാം സംഘടിപ്പിച്ച പാചക മത്സരം രുചി വൈവിധ്യങ്ങളുടെ സംഗമത്തിനൊപ്പം സൗദി കിഴക്കൻ പ്രവിശ്യയിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ പൊതുവേദി കൂടിയായി മാറി.

ദമാം റോയൽ മലബാർ റസ്റ്ററൊന്റ് ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ സ്ത്രീപുരുഷഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 മത്സരാർത്ഥികൾ പങ്കെടുത്തു.

കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും പ്രഗൽഭരായ ജഡ്ജിങ് പാനൽ (ഹനീഫ പെരിഞ്ചിരി, റൂബി ഹമീദ്, സിജില ഹമീദ്,ജുമാന )വിധി നിർണയിച്ച മത്സരത്തിൽ മിസ്സിസ് ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും മിസിസ് മുഹ്‌സിന ഷിബിൽ രണ്ടാം സ്ഥാനവും മിസ്സിസ് അമൃത ശ്രീലാൽ മൂന്നാം സ്ഥാനവും നേടി.

വിജയിക്ക് റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റ് ഇന്റർനാഷണൽ ട്രാവൽസും റെഡ് റേ ട്രാവൽസും ചേർന്നു നൽകിയപ്പോൾ രണ്ടാം സ്ഥാനത്തിനുള്ള വൺവേ എയർ ടിക്കറ്റ് റോയൽ ട്രാവൽസ് മൂന്നാം സ്ഥാനത്തിനുള്ള ഹോം അപ്ലൈൻസ് ഗ്രാൻഡ് മാർട്ട് ഹൈപ്പർമാർക്കറ്റും നൽകി. കൂടാതെ ഗിഫ്റ്റ് വൗച്ചർ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വിജയികൾക്കും മറ്റു മത്സരാർത്ഥികൾക്കും സമ്മാനിച്ചു.

പാചക മത്സരത്തോടനുബന്ധിച്ച് കലാസാംസ്കാരിക സദസ്സുകളും അരങ്ങേറി. ഫൈസൽ കൊണ്ടോട്ടി ദൃശ്യാവിഷ്കാരം നിർവഹിച്ച, കൊണ്ടോട്ടിയുടെ ചരിത്ര പാരമ്പര്യവും പൈതൃകവും വിവരിച്ച കൊണ്ടോട്ടിയിലൂടെ എന്ന ഡോക്യുമെന്ററി ഏറെ പ്രശംസ പിടിച്ചുപറ്റി. സാമൂഹിക ബോധവൽക്കരണം ആസ്പദമാക്കിയുള്ള തീം ഡാൻസ് ഉൾപ്പെടെ മറ്റു കലാപരിപാടികളും നടന്നു.

സാംസ്‌കാരിക സമ്മേളനം കൊണ്ടോട്ടിയൻസ്@ദമ്മാം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മാധ്യമ പൊതുപ്രവർത്തനരംഗത്ത് പ്രമുഖരായ ഒ. പി. ഹബീബ് (കെഎംസിസി), ഇ.കെ. സലീം (ഒഐ സി സി ), രഞ്ജിത്ത് വടകര (നവോദയ), ജമാൽ വില്യാ പ്പിള്ളി (നവയുഗം), സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, മുജീബ് കളത്തിൽ, ഹബീബ്,സാജിത് ആറാട്ടുപുഴ,അഷ്‌റഫ്‌ ആളത്ത്, നൗഷാദ് കണ്ണൂർ,താജു അയ്യാരിൽ, സലീം,ആസിഫ് താനൂർ, Dr, സിന്ധു വിനു, ഹുസ്ന തുടങ്ങിയ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരിന്റെ നേതൃത്വത്തിൽ സെക്രട്ടറി അഷ്റഫ് തകൊണ്ടോട്ടി , ട്രഷറർ സിദ്ധിക്ക് ആനപ്ര, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ വി.പി, വൈസ് പ്രസിഡണ്ട് റിയാസ് മരക്കാട്ടുതൊടിക, ഷറഫു വലിയ പറമ്പ്,നിഹാൽ, റഷീദ്,ജുസൈർ തോട്ടത്തിൽ, ബബീഷ് രാജ്, സഹീർ മജ്‌ദാൽ, ആസിഫ് മേലങ്ങാടി, സൈനുദ്ദീൻ വലിയപറമ്പ്, ഇഖ്ബാൽ ചുണ്ടക്കാടൻ, നിയാസ് ബിനു, ഇ.എം. മുഹമ്മദ് കുട്ടി ഖഫ്ജി, ഉമ്മർ കോട്ടയിൽ അൽഹസ, റസാഖ് ബാബു, സുഹൈൽ ഹമീദ്, മെഹബൂബ് ബാബു, ബുഷ്റ റിയാസ്, നംഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

GULF

റോഡ് മുറിച്ചുകടക്കുന്നത് സീബ്ര ക്രോസ്സിംഗില്‍ അല്ലെങ്കില്‍ പിഴ ഉറപ്പ്

സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

Published

on

അബുദാബി: സീബ്ര ക്രോസ്സിംഗ് അല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക പിഴ നിങ്ങളെ കാത്തിരക്കുന്നു. അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന വരെ നിരീക്ഷിക്കാന്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്. കാല്‍നടക്കാര്‍ക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്നാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മുസഫ ശാബിയയില്‍ ദിനേന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.

റോഡപകടങ്ങളും അനുബന്ധ ദുരന്തങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അശ്രദ്ധയോ ടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അധികൃതര്‍ പിഴ ഈടാക്കുന്നത്. ഇങ്ങിനെ റോഡ് മുറിച്ചു കടക്കുന്നവരെ നിരീക്ഷിക്കാനും പിഴ ചുമത്തുന്നതിനുമായി പാതയോരങ്ങളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ട്. കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഒപ്പം സീബ്ര ക്രോസ്സിംഗില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി വിവിധ സീബ്രക്രോസ്സിംഗില്‍ കാമറക ള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തവുമാണ്. 500 ദിര്‍ ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

Continue Reading

Trending