Connect with us

kerala

വായനദിന സന്ദേശവുമായി ആകാശം നിറച്ച് അക്ഷരനക്ഷത്രങ്ങൾ

ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജില്ലാ കലക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.

Published

on

അക്ഷരങ്ങളുടെ നക്ഷത്രങ്ങളാണ് വായന ദിനത്തിന്റെ സന്ദേശമായി കൊല്ലത്തിന്റെ ആകാശത്തെ നിറങ്ങൾ അണിയിച്ചത് .വായനാ ദിനാചരണത്തിന് മുന്നോടിയായി കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരനക്ഷത്രം പരിപാടിയാണ് ശ്രദ്ധേയമായത്.
വിളക്കുകൾ തെളിച്ച പലവർണ്ണ നിറങ്ങൾ ഉയർത്തിയാണ് അക്ഷര നക്ഷത്രം പരിപാടി സംഘടിപ്പിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജില്ലാ കലക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.

kerala

കഞ്ചാവ് കേസ്; വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം

മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി. നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ്, വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വേടന്റെ കൈവശമുള്ള മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നല്‍കിയതാണെന്നും വേടന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ഇബി

ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

Published

on

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും പദ്ധതി തുടങ്ങി കെഎസ്ഇബി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിന്‍ ഉള്‍പ്പെടെ കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

Continue Reading

kerala

തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നത്; പുലിപ്പല്ല് കേസില്‍ മൊഴിമാറ്റി വേടന്‍

നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്

Published

on

പുലിപ്പല്ല് കേസില്‍ മൊഴിമാറ്റി റാപ്പര്‍ വേടന്‍. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു.

വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

Trending