Connect with us

kerala

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ ചതിച്ചു; യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Published

on

കൊല്ലം: കൊല്ലം കൊട്ടിയത്ത് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പ്രതിശ്രുത വരന്റെ വഞ്ചന കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനിടെ യുവതിയുടെ ശബ്ദരേഖ പുറത്തുവന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പെണ്‍കുട്ടിക്ക് നീതി വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് യുവാവ് പിന്മാറിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.

കൊല്ലം കൊട്ടിയം സ്വദേശി ഹാരിഷ് മുഹമ്മദുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശേഷം ഹാരിഷിന് മറ്റൊരു ബന്ധമുണ്ടെന്നും കല്യാണത്തില്‍ നിന്നും പിന്മാറുകയാണെന്നും ഹാരിഷ് അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി ഹാരിഷിന് അയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നു. കൂടാതെ ഹാരിഷിന്റെ മാതാവുമായും യുവതി സംസാരിക്കുന്നുണ്ട്. എല്ലാം മറന്ന് ജീവിയ്ക്കാനാണ് യുവാവിന്റെ മാതാവും യുവതിയോട് ആവശ്യപ്പെടുന്നത്.

പത്തുവര്‍ഷത്തോളം പെണ്‍കുട്ടിയെ പ്രണയിക്കുകയായിരുന്നു ഹാരിഷ്. പിന്നീട് വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ അകാരണമായി വിവാഹം നീട്ടിക്കൊണ്ടുപോകുന്നതാണ് യുവതിയില്‍ സംശയമുണ്ടാക്കിയത്. തുടര്‍ന്ന് യുവതിയോട് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും സാമ്പത്തികമായി ഭദ്രതയുള്ള മറ്റൊരു കുടുംബത്തില്‍ നിന്ന് ഇയാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ പിതാവ് പറയുന്നു.

 

kerala

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന സിപിഎമ്മും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണ്: ഡോ. എം.കെ മുനീര്‍

പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയസാസ്ത്രപരമായി തന്നെ ഈ പാര്‍ട്ടികള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ബി.ജെ.പിയില്‍നിന്ന് ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സി.പി.എമ്മുകാര്‍ കരയുന്നത് ആ ബന്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ച് അപകടം: എറണാകുളത്ത് രണ്ട് പേര്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.

Published

on

എറണാകുളത്ത് പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍(19) എന്നിവരാണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ടെത്തിയ പാലത്തിനടുത്തുള്ള വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്‍. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.

 

Continue Reading

kerala

യുവാവിനെ ആക്രമിച്ച് പണം തട്ടിയ സംഭവം; രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്.

Published

on

കൊല്ലത്ത് യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്.

ജ്വല്ലറിയില്‍വെച്ചാണ് പ്രതികളെ ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതോടെ കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങി. തുടര്‍ന്ന് കുഞ്ഞുമോള്‍ക്ക് ശ്രീകുമാറിന്റെ ഫോണ്‍കോള്‍ എത്തി. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

ഗിരീഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ തട്ടിപ്പ് സംഘം കവര്‍ന്നു, ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗിരീഷിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന കൊട്ടാരക്കര ഭാഗത്തു നിന്ന് കാര്‍ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തു.

ഗിരീഷില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു വിഹിതം കാറില്‍ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending