Connect with us

kerala

കൊല്ലത്ത് എസ്എഫ്‌ഐ കോളേജ് യൂണിയന്‍ നേതാക്കള്‍ എംഎസ്എഫിലേക്ക്

കൊല്ലം ടി.കെ.എം കോളേജ് യൂണിയനിലെ യു.യു.സി അടക്കമുള്ള എസ്.എഫ്.ഐ നേതാക്കള്‍ എം.എസ്.എഫില്‍ അംഗത്വം സ്വീകരിച്ചു.

Published

on

കൊല്ലം ടി.കെ.എം കോളേജ് യൂണിയനിലെ യു.യു.സി അടക്കമുള്ള എസ്.എഫ്.ഐ നേതാക്കള്‍ എം.എസ്.എഫില്‍ അംഗത്വം സ്വീകരിച്ചു. അധികാര ദുര്‍വ്യവഹാരത്തിനെതിരെ നിര്‍മ്മാണാത്മക വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയത്തില്‍ നടക്കുന്ന എം.എസ്.എഫ് ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടന പരിപാടിയിലാണ് എസ്.എഫ്.ഐ യൂണിയന്‍ നേതാക്കള്‍ എം.എസ്.എഫില്‍ അംഗത്വം സ്വീകരിച്ചത്. സംസ്ഥാന തല ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കൊല്ലം ടി.കെ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി ആസിഫിന് നല്‍കി നിര്‍വഹിച്ചു. കേരള സര്‍വകലാശാല എസ്.എഫ്.ഐ യു.യു.സിയായിരുന്ന ആസിഫ്, എ ഐ എസ് എഫ് മുന്‍ കോളേജ് യൂണിയന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി നിസാം, എസ് എഫ് ഐ യൂണിറ്റ് കമ്മറ്റി അംഗം നസ്മല്‍ എന്നിവര്‍ അടക്കം എം.എസ്.എഫിന്റെ അംഗത്വം സ്വീകരിച്ചു. എസ്.എഫ്.ഐ യുടെ കപട രാഷ്ട്രീയത്തിനെതിരെ ക്യാമ്പസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ മാതൃക കൂടിയാണ് വിദ്യാര്‍ത്ഥികളുടെ ഈ മെമ്പര്‍ഷിപ്പ് സ്വീകരണമെന്ന് പി.കെ നവാസ് പറഞ്ഞു

അധികാര സ്ഥാനങ്ങളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയും എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി വിരുദ്ധ സംഘടനകള്‍ക്കെതിരെയുമുള്ള പ്രതിഷേധം ക്യാമ്പസുകളില്‍ ഉയര്‍ന്നുവരികയാണ്. വിദ്യാര്‍ത്ഥി വിരുദ്ധമാകുന്ന സംഘടനകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥിപക്ഷ രാഷ്ട്രീയമാണ് എം.എസ്.എഫ് എപ്പോഴും മുന്നോട്ട് വെച്ചിട്ടുള്ളത്. ക്യാമ്പസ് തെരഞ്ഞെടുപ്പുകളിലെ എം.എസ്.എഫിന്റെ വലിയ വിജയം വിദ്യാര്‍ത്ഥികള്‍ എം.എസ്.എഫിന് നല്‍കുന്ന വലിയ അംഗീകാരമാണ് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസ്ലഹ് കടക്കല്‍ അധ്യക്ഷ വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ സുല്‍ഫിക്കര്‍ സലാം, എം എസ് എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസ്ഥാന ഭാരവാഹികളായ ബിലാല്‍ റഷീദ്, ഫിറോസ് പള്ളത്ത്, അഡ്വ.തൗഫീക്ക് കുളപ്പാടം,അംജദ് കുരീപ്പള്ളി,ശരീഫ് ചന്ദനത്തോപ്പ്,റെജി തടിക്കാട്,സാജന്‍ കുണ്ടറ,ഹിഷാം സംസം, കയസ് കുറ്റിച്ചിറ, കായിക്കര ഷാഹുല്‍ഹമീദ്, ബദ്ധീഹുദ്ധീന്‍ മുട്ടയ്ക്കാവ്, അനൂപ് കുറ്റിച്ചിറ, റഫീഖ് റഷീദ്, അമീര്‍ ഷാ വിളയില്‍, സല്‍മാന്‍ കൊല്ലം, അസ്ലം സലാം, അജ്മല്‍ വടക്കുംതല, ഫൈസല്‍, ആസിഫ് നിസാം സഹദ് ചാത്തിനാകുളം എന്നിവര്‍ സംബന്ധിച്ചു.

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

on

നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Continue Reading

Trending