Connect with us

kerala

കോല്‍ക്കളി വീഡിയോ വൈറല്‍; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ച് കൊഴിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട് കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.

Published

on

ഉപജില്ലാ കലോല്‍സവത്തിലെ കോല്‍ക്കളി വിഡിയോ വൈറലായതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കോഴിക്കോട് കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സംഭവത്തില്‍ 12 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുത്തു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ചൊവ്വാഴ്ച ഇരുപതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ആക്രമണത്തിന് ഇരയായ ഇഷാമിന്റെ ആരോപണം.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തല്‍ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് സംഭവത്തിനി കാരണം. ഈ റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് സമ്മിതിച്ചില്ല. ഇതേചൊല്ലി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് സംഘര്‍ഷമുണ്ടായി.

സംഭവവുമായി 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

 

kerala

വഖഫ്; ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സന്ദീപ് വാര്യര്‍

വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

Published

on

വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇപ്പോള്‍ മുനമ്പം വഖഫ് പ്രശ്‌നത്തില്‍ നേരെ എതിരായ അഭിപ്രായമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടാന്‍ വേണ്ടിയാണെന്നും സന്ദീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 2014ലെ പ്രകടന പത്രികയിലെ പ്രസക്ത ഭാഗവും ചേര്‍ത്താണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് ബിജെപിയുടെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്. 2014 ബിജെപി പ്രകടനപത്രിയില്‍ വകഫ് ബോര്‍ഡ് ശക്തമാക്കുമെന്നും നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി പറയുന്നത് 2013ലെ ഭേദഗതി തെറ്റാണ് എന്നാണ്.

2013ല്‍ പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ ബിജെപി ഇത് സംബന്ധിച്ചു എന്തെങ്കിലും രാഷ്ട്രീയമായ പ്രക്ഷോഭം നടത്തിയോ? പത്തുവര്‍ഷക്കാലം ഭരണത്തില്‍ ഉള്ളപ്പോള്‍ എപ്പോഴെങ്കിലും ഈ നിയമഭേദഗതി ആവശ്യമാണെന്ന് തോന്നിയില്ലേ? അന്ന് ഈ നിയമ ഭേദഗതിയെ എന്തുകൊണ്ടാണ് ബിജെപി എതിര്‍ക്കാതിരുന്നത്? മുനമ്പത്ത് പോയി നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വരുമെന്ന് അറിയിച്ച വി മുരളീധരന്‍ ഇപ്പൊ ആരായി?

ജെപിസിയുടെ കാലാവധി വീണ്ടും നീട്ടിക്കൊടുത്ത് ചാണക്യന്‍ തടിയെടുത്തു. ചന്ദ്രബാബുവും നിതീഷും പാലം വലിച്ചാല്‍ നിയമഭേദഗതി നടപ്പിലാകില്ലെന്നത് കോമണ്‍സെന്‍സ് . പക്ഷേ ഭക്തര്‍ ചാണക്യന്‍ വാക്കു മാറ്റിയ വിവരം അറിയാത്ത മട്ടാണ്. മതം പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തിന് കേരളത്തില്‍ നേതൃത്വം കൊടുക്കുന്നത് സിപിഎമ്മും പിണറായി വിജയനുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സിജെപിയെ കേരളം തൂത്തെറിയുക തന്നെ ചെയ്യും.

ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇതോടൊപ്പം നല്‍കുന്നു. ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് വായിച്ചു നോക്കാം. വഖഫ് ബോര്‍ഡിനെ ശക്തിപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം അവസാനിപ്പിക്കാന്‍ വേണ്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അച്ചടിച്ചു വച്ചിട്ടുണ്ട്.

 

Continue Reading

kerala

മേപ്പയൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

അടുത്തിടെയാണ് സ്‌നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്

Published

on

കോഴിക്കോട്: മേപ്പയൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കൊയിലാണ്ടി മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്‌നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ യുവതിയെ കാണാതായതില്‍ ബന്ധുക്കള്‍ മേപ്പയൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. യുവതി പുഴയില്‍ ചാടിയെന്ന് സൂചനയെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

അടുത്തിടെയാണ് സ്‌നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ചുദിവസങ്ങളിലായി യുവതി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

 

Continue Reading

kerala

നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 13 വസ്തുക്കള്‍ ഫ്‌ളാറ്റ് എന്നിവയടങ്ങിയ 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Published

on

തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ധന്യയുടെ ഭര്‍തൃപിതാവിന്റെ സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്.കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ധന്യ വര്‍ഗീസ്. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 13 വസ്തുക്കള്‍ ഫ്‌ളാറ്റ് എന്നിവയടങ്ങിയ 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Continue Reading

Trending