X

ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിക്ക് മുന്നേറ്റം, ജഡേജക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ അപരാജിത സെഞ്ച്വറി നേടിയതാണ് കോഹ് ലിയെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളി ആദ്യ അഞ്ചിലെത്താന്‍ സഹായിച്ചത്. ഈഡനിലെ ശതകം കോഹ് ലിയുടെ രാജ്യാന്തര കരിയറിലെ അമ്പതാം സെഞ്ച്വറിയായിരുന്നു. ഏകദിന, ടി-20 റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്താണ് നിലവില്‍. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ ശതകം നേടിയ ചേതശ്വര്‍ പൂജാരയാണ് റാങ്കിങില്‍ (നാലാം സ്ഥാനം) ഇന്ത്യയുടെ മികച്ച താരം.

അതേസമയം ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഴയും വെളിച്ച കൂറവും മൂലം കളിയുടെ പകുതിയോളം സമയം നഷ്ടമായ ഈഡനിലെ മത്സരത്തില്‍ രണ്ടു ഇന്നിങ്‌സുകളിലായി രണ്ടു ഓവര്‍ മാത്രം പന്തെറിയാനേ ജഡേജക്കായിള്ളൂ. പരമ്പരയിലെ ശേഷിക്കുന്ന രണ്ടു കളിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാനായാല്‍ ജഡേജക്ക് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവും.
എട്ടു വിക്കറ്റ് പ്രകടനവുമായി  കളിയിലെ താരമായ ഭുവനേശ്വര്‍ കുമാര്‍ ബൗളിങില്‍ എട്ടു സ്ഥാനം മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ 29-ല്‍ എത്തി. അതേസമയം കളിയില്‍ ആറു വിക്കറ്റ് നേടിയ മുഹമ്മദ് ഷെമിയും ഒരുസ്ഥാനം മെച്ചപ്പെടുത്തി 18ലെത്തി. ടെസ്റ്റ് ടീം റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്.

പുതിയ ടെസ്റ്റ് റാങ്കിങ്

ബാറ്റ്‌സ്മാന്‍

1. സ്റ്റീവ് സ്മിത്ത്           (ഓസ്‌ട്രേലിയ) 936 റേറ്റിങ് പോയിന്റ്
2. ജോ റൂട്ട്                   (ഇംഗ്ലണ്ട്) 889
3.കെയ്ന്‍ വില്ല്യംസണ്‍   (ന്യൂസിലന്റ്) 880
4.ചേതശ്വര്‍ പൂജാര        (ഇന്ത്യ)886
5. വിരാട് കോഹ് ലി        (ഇന്ത്യ )817

ബൗളര്‍
1. ജെയിംസ് ആന്‍ഡേഴ്‌സണ്‍   (ഇംഗ്ലണ്ട്) 896 റേറ്റിങ് പോയിന്റ്
2.കാഗിസോ റബാഡ               (സൗത്ത് ആഫ്രിക്ക)876
3.രവീന്ദ്ര ജഡേജ                    (ഇന്ത്യ)868
4.രവിചന്ദ്ര അശ്വിന്‍                 ( ഇന്ത്യ)840
5. രണങ്ക ഹെരാത്ത്                (ശ്രീലങ്ക)820

ഓള്‍ റൗണ്ടര്‍
1. ഷാക്കിബ് അല്‍ ഹസ്സന്‍ (ബംഗ്ലാദേശ്) 437 റേറ്റിങ് പോയിന്റ്
2. രവീന്ദ്ര ജഡേജ             (ഇന്ത്യ)408
3. ബെന്‍ സ്‌റ്റോക്‌സ്        (ഇംഗ്ലണ്ട്) 395
4.രവിചന്ദ്ര അശ്വിന്‍         ( ഇന്ത്യ)394
5. മോയിന്‍ അലി            ( ഇംഗ്ലണ്ട്) 378

ടീം
1. ഇന്ത്യ   -125 റേറ്റിങ് പോയിന്റ്
2.സൗത്ത് ആഫ്രിക്ക-111
3. ഇംഗ്ലണ്ട്-105
4.ന്യൂസിലന്റ് -97
5.ഓസ് ട്രേലിയ-97

chandrika: