Connect with us

kerala

കൊടകര കുഴല്‍പണം കേസ് ; പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ട ; കെ. മുരളീധരന്‍

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

 കൊടകര കുഴല്‍പണം കേസില്‍ പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെങ്കില്‍ ഇഡി ഓടി വന്നേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ശക്തമായ നടപടി കേരള പൊലീസ് സ്വീകരിക്കണം.എന്നാല്‍ മാത്രമേ ഇഡി നടപടി സ്വീകരിക്കുകയുള്ളു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകണം. കൊടകര കേസ് തേച്ചു മായ്ച്ചു കളഞ്ഞത് തൃശ്ശൂര്‍ ഡീലിന്റെ ഭാഗമെന്നും മുരളീധരന്‍ ആരോപിച്ചു.

കവര്‍ച്ച കേസ് മാത്രമാക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടി. കൊടകര കേസ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

വയനാട് പുനരധിവാസം; അന്തിമ പട്ടികയില്‍ 417 കുടുംബങ്ങള്‍

‘ഫേസ് വണ്‍’ , ‘ഫേസ് 2എ’, ‘ഫേസ് 2ബി’ എന്നിങ്ങനെ വിഭാഗങ്ങാക്കിയാണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്

Published

on

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനുള്ള അന്തിമ പട്ടിക പുറത്ത്. 417 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചു. ‘ഫേസ് വണ്‍’ , ‘ഫേസ് 2എ’, ‘ഫേസ് 2ബി’ എന്നിങ്ങനെ വിഭാഗങ്ങാക്കിയാണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്.

‘ഫേസ് വണ്‍’ അന്തിമ പട്ടികയില്‍ ദുരന്തം നേരിട്ട് ബാധിച്ച 255 കുടുംബങ്ങളാണുള്ളത്. ജോണ്‍ മത്തായി കമ്മീഷന്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ള 89 കുടുംബങ്ങളാണ് ‘ഫേസ് 2എ’ അന്തിമ പട്ടികയില്‍ ഉള്ളത്. ‘ഫേസ് 2ബി’ അന്തിമ പട്ടികയില്‍ വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 73 കുടുംബങ്ങളുമാണുള്ളത്.

മുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സര്‍ക്കാര്‍ പരിശോധനയ്ക്ക് വിട്ടു.

Continue Reading

kerala

ഭാര്യയെ കൊലപ്പെടുത്തിത് സ്വബോധത്തോടെ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്

ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിര്‍ പൊലീസിനോട് പറഞ്ഞു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസിര്‍ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും സ്വബോധത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ മയക്ക് മരുന്ന് ലഹരിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്.

ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിര്‍ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്‌മാന്‍ എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാല്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Continue Reading

Trending