kerala
കൊടകര കുഴല്പ്പണ കേസ്; രാഷ്ട്രീയ ആയുധമാക്കാന് മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറായില്ല: വി ഡി സതീശന്
 
																								
												
												
											കൊടകര കുഴല്പ്പണ കേസില് രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൃത്യമായ ആരോപണങ്ങള് ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാന് പിണറായിയും സിപിഎമ്മും തയ്യാറായില്ലെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വര്ഷമായെന്നും ഈ കാര്യം ഇഡിയും ഐടിയും മറച്ചുവെച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിജെപി നേതാക്കള്ക്കെതിരായ ആരോപണങ്ങള് മൂടിവച്ചുവെന്നും പുനരന്വേഷണത്തിന്റെ പ്രസക്തി എന്താണെന്നും വിഡി സതീശന് ചോദിച്ചു. അതേസമയം, സുരേഷ് ഗോപി പൂരനഗരിയിലേക്ക് ആംബുലന്സില് എത്തി ആറുമാസം കഴിഞ്ഞാണ് കേസെടുക്കാന് തയ്യാറാവുന്നത്. മന്ത്രിമാരോട് ആ ഏരിയയിലേക്ക് വരാന് പാടില്ല എന്ന് പറഞ്ഞിട്ടും വളരെ നാടകീയമായി സുരേഷ് ഗോപി എത്തുകയായിരുന്നു. ആരെയാണ് കബളിപ്പിക്കാന് നോക്കുന്നതെന്നും സംസ്ഥാന സര്ക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
കൊടകര കുഴല്പ്പണ കേസില് കേന്ദ്ര അന്വേഷണം നടത്താന് സംസ്ഥാനം സമ്മര്ദ്ദം ചെലുത്തിയില്ലെന്നും വിഡി സതീശന് പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും എന്ന് അറിഞ്ഞിട്ടും സിപിഎം പണം കൊടുത്ത് ആളെക്കൂട്ടുന്നു. ബിജെപിയെ സഹായിക്കാനാണ്്സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്ശം കേന്ദ്രമന്ത്രി ഒരുതരത്തിലും ഉപയോഗിക്കാന് പാടില്ലാത്ത വാക്കാണെന്നും വിഡി സതീശന് പറഞ്ഞു.
film
പാൻ ഇന്ത്യൻ സിനിമയുമായി ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു..
പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
 
														യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ് കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് – വിവേക് വിനയരാജ്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി – ലക്ഷ്മി പ്രേംകുമാർ.
kerala
കൊല്ലത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന് എംഡിഎംഎയുമായി അറസ്റ്റില്
കടയ്ക്കല് പാലക്കല് വാര്ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്.
 
														കൊല്ലം കടയ്ക്കലില് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന് എംഡിഎംഎയുമായി അറസ്റ്റില്. കടയ്ക്കല് കാഞ്ഞിരത്തുമൂട് സ്വദേശി അജുഷ് അശോകനാണ് പിടിയിലായത്. ഇയാളില് നിന്ന് 15 ഗ്രാം എംഡിഎംഎ ഡാന്സാഫ് സംഘം പിടിച്ചെടുത്തു.
കടയ്ക്കല് പാലക്കല് വാര്ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്. ബാംഗ്ലൂരില് നിന്ന് ട്രെയിന് മാര്ഗം കൊല്ലത്ത് എത്തിച്ച ശേഷം ബസില് നാട്ടിലേക്ക് വരവേയാണ് ഇയാളെ പിടികൂടിയത്.
kerala
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
2026 ഫെബ്രുവരി 17 മുതല് പരീക്ഷ ആരംഭിക്കും.
 
														സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതികള് പ്രഖ്യാപിച്ചു. രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തില് 2026 ഫെബ്രുവരി 17 മുതല് പരീക്ഷ ആരംഭിക്കും. ബോര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില് വിദ്യാര്ത്ഥികള്ക്ക് പൂര്ണ്ണമായ ഷെഡ്യൂള് ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാര്ശകള്ക്ക് അനുസൃതമായി, 2026 മുതല്, പത്താം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് ഒരു അധ്യയന വര്ഷത്തില് രണ്ട് ബോര്ഡ് പരീക്ഷകള് നടത്തുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചു.
മാര്ച്ച് പത്തിനാണ് പത്താംക്ലാസ് പരീക്ഷകള് അവസാനിക്കുന്നത്. 2025 സെപ്റ്റംബര് 24ന് തന്നെ 9, 11 ക്ലാസുകളിലെ വിദ്യാര്ത്ഥികളുടെ രജിസ്ട്രേഷന് ഡാറ്റയെ അടിസ്ഥാനമാക്കി, പരീക്ഷയ്ക്ക് 146 ദിവസം മുമ്പ്, താല്ക്കാലിക തീയതിയുടെ ഷീറ്റ് പുറത്തിറക്കിയെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയില് പറഞ്ഞു. വിദ്യാര്ത്ഥികള്ക്ക് തയ്യാറെടുപ്പിനായി മതിയായ സമയം നല്കുമെന്നും ബോര്ഡ് അറിയിച്ചു.
- 
																	   kerala3 days ago kerala3 days agoപുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം 
- 
																	   kerala3 days ago kerala3 days agoസ്വര്ണവിലയില് കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില് നിന്ന് ഷാന് റഹ്മാന് പിന്മാറിയോ?; ചര്ചചെയ്ത് സോഷ്യല് മീഡിയ 
- 
																	   kerala2 days ago kerala2 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്ക്കം 
- 
																	   crime15 hours ago crime15 hours agoകാറില് സ്കൂട്ടര് ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില് അറസ്റ്റില് 
- 
																	   News2 days ago News2 days agoഗസ്സയില് ആക്രമണം തുടരാന് ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില് വീണ്ടും ഇസ്രാഈലി ഡ്രോണുകള് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്ധിച്ച് സ്വര്ണവില; പവന് 600 രൂപ കൂടി 
- 
																	   kerala1 day ago kerala1 day agoകൊച്ചി വിമാനത്താവള റെയില്വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്വേ ബോര്ഡ് 


 
									 
																	 
									 
									 
																	 
									 
																	 
									 
																	 
									