Connect with us

kerala

കൊച്ചിയിൽ അതിഥി തൊഴിലാളികൾ നടത്തുന്ന അനാശാസ്യ കേന്ദ്രം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Published

on

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. കുറച്ച് നാളായി പ്രദേശത്ത് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തി വരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

kerala

അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശം; ടി.ഡി.പിയും ജെ.ഡി.യുവും നിലപാട് വ്യക്തമാക്കണം: അരവിന്ദ് കെജ്രിവാള്‍

ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനുമാണ് കെജ്‌രിവാള്‍ കത്തയച്ചിരിക്കുന്നത്.

Published

on

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ തെലുങ്കു ദേശം പാര്‍ട്ടിയുടെയും (ടി.ഡി.പി) ജനതാദള്‍ യുണൈറ്റഡിന്റേയും (ജെ.ഡി.യു) നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍.  അമിത് ഷായ്‌ക്കെതിരെ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തില്‍ എന്‍.ഡി.എയിലെ കക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാട് എന്തെന്നറിയാന്‍ കെജ്‌രിവാള്‍ ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തിന് കത്തയക്കുകയായിരുന്നു. ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനുമാണ് കെജ്‌രിവാള്‍ കത്തയച്ചിരിക്കുന്നത്.

അംബേദ്ക്കറിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയെ അപമാനിച്ച ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും ഇതേ കുറിച്ച് നന്നായി ചിന്തിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ കത്തയച്ചിരിക്കുന്നത്.

അംബേദ്ക്കറിനെ കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശം അനാദരവ് മാത്രമല്ല, അംബേദ്ക്കറിനോടും ഭരണഘടനയോടുമുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നതെന്നും കെജ്‌രിവാള്‍ അയച്ച കത്തില്‍ പറയുന്നു. അംബേദ്ക്കറിനെ കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശം രാജ്യത്തെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

‘ഭരണഘടനയുടെ ശില്‍പിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത അംബേദ്ക്കറിനെ കുറിച്ച് ഇത്തരമൊരു അഭിപ്രായം പറയാന്‍ ബി.ജെ.പി എങ്ങനെ ധൈര്യപ്പെട്ടു? രാജ്യത്തുടനീളമുള്ള വ്യക്തികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് ബി.ജെ.പി ഉന്നയിച്ചത്,’ കെജ്‌രിവാള്‍ പറഞ്ഞു.

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പാര്‍ലമെന്റിന് അകത്തും പുറത്തും ബി.ജെ.പിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. രാജ്യസഭയില്‍ വെച്ച് അമിത് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നും അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്.

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Trending