Connect with us

kerala

കൊച്ചിയില്‍ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പിടിയിലായ ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Published

on

കൊച്ചി ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശിയായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടാണ് വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത്. പിടിയിലായ ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമയുടെ ഭര്‍ത്താവും അറസ്റ്റില്‍

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

Published

on

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭര്‍ത്താവും കസ്റ്റഡിയില്‍. ചെന്നൈയിലെ എന്നൂറില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി.

അന്വേഷണത്തില്‍ ഇയാള്‍ക്ക് ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് ഉള്ളതായും ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടെന്നും എക്‌സൈസ് കണ്ടെത്തി. മലേഷ്യയില്‍നിന്ന് ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസ് നിഗമനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

ഈ മാസം തുടക്കത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമയും കെ.ഫിറോസും പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്. തസ്‌ലിമയുടെ ഫോണില്‍ നിന്നും ഇതിന് തെളിവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Published

on

തിരുവനന്തപുരത്ത് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്.

Continue Reading

kerala

മുസ്‌ലിം ലീഗ് മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന്

105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള മുസ്‌ലിം ലീഗിന്റെ മാതൃകാ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനം ഇന്ന് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ശിലാസ്ഥാപനം നടക്കുക. മേപ്പാടിയില്‍ കണ്ടെത്തിയ നിര്‍ദിഷ്ട 10.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങള്‍ക്ക് എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇരുനിലകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ലിസ്റ്റില് നിന്നാണ് അര്‍ഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. 8 മാസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കി കൈമാറാനാണ് തീരുമാനം. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. പിഎംഎ സലാം, കെപിഎ മജീദ് എംഎല്‍എ, ഡോ.എംകെ മുനീര്‍ എംഎല്‍എ, അഡ്വ ഹാരിസ് ബീരാന്‍ എംപി എന്നിവര്‍ പരിവാടിയില്‍ പങ്കെടുക്കും.

Continue Reading

Trending