Connect with us

kerala

കൊച്ചി മുസിരിസ് ബിനാലെ: വീഴ്ചകള്‍ സമ്മതിച്ച് സംഘാടകര്‍

കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പില്‍ വീഴ്ചകളെന്ന് ആരോപിച്ച് ബിനാലെയില്‍ പങ്കെടുക്കുന്ന 50 രാജ്യാന്തര ആര്‍ട്ടിസ്റ്റുകള്‍ തുറന്ന കത്ത് അയച്ചതിന് പിന്നാലെ വീഴ്ചകള്‍ സമ്മതിച്ച് മാപ്പ് പറഞ്ഞ് സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.

Published

on

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പില്‍ വീഴ്ചകളെന്ന് ആരോപിച്ച് ബിനാലെയില്‍ പങ്കെടുക്കുന്ന 50 രാജ്യാന്തര ആര്‍ട്ടിസ്റ്റുകള്‍ തുറന്ന കത്ത് അയച്ചതിന് പിന്നാലെ വീഴ്ചകള്‍ സമ്മതിച്ച് മാപ്പ് പറഞ്ഞ് സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. ബിനാലെ ഡിസംബര്‍ 12ന് ഉദ്ഘാടനം ചെയ്‌തെങ്കിലും ക്രിസ്മസ് തലേന്നാണ് സന്ദര്‍ശകര്‍ക്കായി വേദികള്‍ തുറന്നുകൊടുത്തത്. മഴ അടക്കമുള്ള കാലാവസ്ഥ പ്രശ്‌നങ്ങളായിരുന്നു ബിനാലെ സംഘാടകര്‍ പ്രദര്‍ശന വേദികള്‍ തുറന്നു കൊടുക്കുന്നത് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്.

എന്നാല്‍ ബിനാലെയുടെ ഉദ്ഘാടനത്തിന് മുമ്പ് പത്ത് ശതമാനം കലാസൃഷ്ടികളേ സജ്ജമായിരുന്നുള്ളുവെന്നും, കാലാവസ്ഥയുള്‍പ്പെടെയുള്ള പ്രാദേശിക സാഹചര്യങ്ങളാണ് നടത്തിപ്പിനെ ബാധിച്ചതെന്ന് അഭിപ്രായം ശരിയല്ലെന്നും ബിനാലെയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കലാകാരന്‍മാര്‍ക്കു സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതു കാണാനോ സഹ കലാകാരന്‍മാരുമായോ സന്ദര്‍ശകരുമായോ ആശയവിനിമയം നടത്താനോ അവസരം ലഭി ക്കാത്ത സ്ഥിതിയാണുണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബിനാലെ ഫൗണ്ടേഷന്‍ തങ്ങളുടെ വീഴ്ചകള്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്.

വീഴ്ചകള്‍ ന്യായീകരിക്കാനാവാത്തത് തന്നെയാണെന്ന് മനസിലാക്കുന്നുവെന്നും, അതേസമയം, അവ പൊറുക്കപ്പെടാത്തവയായിരിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫൗണ്ടേഷന്റെ കത്തില്‍ പറയുന്നു. പത്തുവര്‍ഷത്തെ പാരമ്പര്യമുള്ള സംഘടന എന്ന നിലയില്‍ ഇത്തരം പല പ്രശ്‌നങ്ങളും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മോശമായ സാമ്പത്തികാവസ്ഥയും പ്രവര്‍ത്തകരുടെ കുറവും മഹാവ്യാധിയും, പ്രദര്‍ശനവേദികളെ സംബന്ധിച്ച അനിശ്ചിതത്വങ്ങളും എല്ലാം ഞങ്ങളെ സാരമായി ബാധിച്ചു.2023ന്റെ തുടക്കത്തില്‍തന്നെ ഈ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും വിദഗ്ധ ഉപദേശങ്ങളും പദ്ധതികളും ഉപയോഗിച്ച് ആവശ്യമായ സംഘടാനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും ട്രസ്റ്റീ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടെന്നും മറുപടി കത്തിലുണ്ട്. കാര്യങ്ങള്‍ സുതാര്യമായ രീതിയില്‍ കലാകാരന്‍മാരെ അറിയി ക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും, കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറയുന്നതിനു പകരം പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കിയതെന്നും, കലാകാരന്‍മാരെ സഹായിക്കാനായി ആവശ്യത്തിനുള്ള പ്രൊഡക്ഷന്‍ സ്റ്റാഫിനെ പോലും ലഭ്യമാക്കിയില്ലെന്നും നേരത്തെ തുറന്ന കത്തിലൂടെ ആര്‍ട്ടിസ്റ്റുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു;അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം: മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു. ‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

Published

on

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending