Indepth
സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.
ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.
സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.
Indepth
ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.
ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Indepth
ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു
ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.
തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്‍ അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.
അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു
FOREIGN
ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.
റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.
ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.
യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
india3 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്ക്കത്തിനിടെ ഒരാള് കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്സില് നാളെ ചെന്നൈയില്