Culture
ആശങ്ക മാറി; കൊച്ചിക്ക് താല്‍ക്കാലിക ആശ്വാസം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്‍.ഒ.സി) ടീമാണ് ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഓഫ് എല്‍.ഒ.സി ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഈ മാസം 15നകം കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഫിഫ പ്രാദേശിക സംഘാടക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എല്‍.ഒ.സി സംഘത്തിന്റെ സന്ദര്‍ശനം. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ നിലവില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി പ്രകടിപ്പിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഫിഫയുടെ പച്ചക്കൊടി അവശേഷിക്കുന്ന ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രാദേശിക സംഘാടര്‍ക്ക് ആത്മവിശ്വാസമേകും. സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാര്‍ച്ച് 24ന് ഫിഫ ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ നടത്തിയ സന്ദര്‍ശനമാണ് ഒരുക്കങ്ങളില്‍ മെല്ലെപോക്ക് നടത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്തിയത്. ഒരുക്കങ്ങളിലെ ഇഴച്ചിലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹെയ്മി യാര്‍സ ഇവിടെ നടക്കാന്‍ പോവുന്നത് ഫിഫ ടൂര്‍ണമെന്റാണെന്ന കാര്യം സംഘാടകരെ ഉണര്‍ത്തുകയും ചെയ്തു. കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്‍ശനവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഫിഫ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് നേരെ പോയത് ഫോര്‍ട്ട് കൊച്ചി വെളി,പരേഡ് ഗ്രൗണ്ടുകളിലേക്കായിരുന്നു. ഈ ഗ്രൗണ്ടുകളിലെ ഒരുക്കങ്ങളില്‍ ചില പോരായ്മകള്‍ സംഘം ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്‍ സംഘം ഏറെകുറെ തൃപ്തരായിരുന്നു. മഹാഇവിടെ കളിക്കാര്‍ക്കായി വിശ്രമമുറികള്‍ സജ്ജീകരിച്ചിരിക്കുന്നിടത്തേക്കാണ് സംഘം ആദ്യമെത്തിയത്. ശുചിമുറികള്‍ തുറന്ന് പരിശോധിച്ച് വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന് ഉറപ്പ് വരുത്തി. തുടര്‍ന്ന് ഗാലറിയിലേക്ക് ഓടിക്കയറി ഗ്രൗണ്ടിന്റെ പൂര്‍ണരൂപം മനസിലാക്കിയ ഇരുവരും ചിത്രങ്ങളും പകര്‍ത്തി. പിന്നീട് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന പുല്‍ത്തകിടിയിലൂടെ നടന്ന് എല്ലാം കൃത്യമായി പരിശോധിച്ചു. കൂടെയുണ്ടായവര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കി. വേനല്‍മഴ രാത്രി ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും വെച്ചുപിടിപ്പിച്ച പുല്ല് കുറച്ചൊക്കെ കരിഞ്ഞ നിലയിലായിരുന്നു. പുല്ല് പിടിച്ച് വരുമ്പോള്‍ അതിന്റെ മുകളില്‍ മണല്‍ അരിച്ചിടാനും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഗ്രൗണ്ടിനോട് ചേര്‍ന്ന് സജ്ജമാക്കിയിരിക്കുന്ന വാട്ടര്‍ ടാങ്കും പരിശോധിച്ചു. നഗരപരിധിയിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ് സംഘം മത്സരവേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ഒരു വേദിയിലും ഒരുക്കങ്ങളെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സംഘം നാല് മണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാവേദികളുടെയും ഒരുക്കത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം മാറി. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ ആറിന് നവിമുംബൈയിലും ഡല്‍ഹിയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. ഒക്‌ടോബര്‍ 28ന് രാത്രി എട്ടു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം ഫൈനല്‍ പോരാട്ടത്തിന് വേദിയാവും. 25ന് ഗുവാഹത്തിയിലാണ് ആദ്യ സെമിഫൈനല്‍ മത്സരം. മുംബൈയിലാണ് രണ്ടാം സെമി. കൊച്ചിയില്‍ പ്രാഥമിക മത്സരങ്ങള്‍ക്ക് പുറമേ ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണുള്ളത്. ആകെ എട്ടു മത്സരങ്ങള്‍.
ഒക്‌ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും നാലു മത്സരങ്ങളാണ് ഉണ്ടാവുക. വൈകിട്ട് അഞ്ചിനാണ് ആദ്യ മത്സരം. രാത്രി എട്ടിനാണ് രണ്ടാം മത്സരം. സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ തുടക്കത്തില്‍ കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്