Connect with us

kerala

യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ഇന്നു തന്നെ കീഴടങ്ങും

ലുലുമാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ബെന്നി തോമസ്

Published

on

കൊച്ചി: ലുലുമാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ബെന്നി തോമസ്. കളമശേരിയില്‍ എത്തി അന്വേഷണ സംഘത്തിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. അഭിഭാഷകനും കുടുംബവും കളമശേരിയിലേക്ക് പുറപ്പെട്ടു. അന്വേഷണ സംഘവും കളമശേരിയിലേക്ക് പുറപ്പെട്ടു.

മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ് ,ആദില്‍ എന്നിവരാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തിയിരുന്നു. നടിയെ കണ്ട് മാപ്പു പറയാന്‍ ഒരുക്കമാണെന്നും മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചില്ലെന്നും പ്രതികള്‍ പറയുന്നു.

കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. െ

kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്

Published

on

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിറക്കി കോടതി. മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് നടപടി. നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകത്തതിനെ തുടര്‍ന്ന് ജയ്ഷ കോടതിയെ സമീപിക്കുകയായിരുന്നു.

2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ഗൗതമന്‍ അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് അത് അടച്ചു തീര്‍ക്കുകയും കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018 ജൂണ്‍ 24 ന് ഗൗതമന്‍ മരിച്ചു. പിന്നീട് 2022 ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും െ്രെകംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

Continue Reading

kerala

രണ്ടാമൂഴം സിനിമയാക്കും; എം.ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം

എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും

Published

on

രണ്ടാമൂഴം നോവല്‍ സിനിമയാക്കണമെന്ന എം ടി വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങി കുടുംബം. വിവിധ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കാന്‍ കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുക. എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും. ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചര്‍ച്ച ഇആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എംടി പൂര്‍ത്തിയാക്കിയിരുന്നു.

സംവിധായകനായ മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മണിരത്‌നം പിന്‍മാറിയിരുന്നു. മണിരത്‌നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാര്‍ശ ചെയ്തത്.അഞ്ചുമാസം മുമ്പ് ഈ സംവിധായകന്‍ എം.ടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി.

തുടര്‍ന്ന് മകള്‍ അശ്വതി നായരെ എംടി തിരക്കഥ ഏല്‍പ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകന്റെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.

Continue Reading

kerala

ഗുജറാത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം

Published

on

ഗുജറാത്ത്: ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം.

നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും ഒരാള്‍ പുലര്‍ച്ചെ 6 മണിയോടെയും മരണപ്പെടുകയായിരുന്നുവെന്ന് ദഹേജ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിഎം പാട്ടിദാര്‍ പറഞ്ഞു.നാല് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Continue Reading

Trending