Connect with us

More

അറിഞ്ഞിരിക്കാം പ്രതിരോധിക്കാം സ്‌ട്രോക്കിനെ

Published

on

തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തിര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും സഹായിക്കും.
പ്രധാനമായും മൂന്ന് തരത്തിലാണ് സ്ട്രോക്കിനെ തരം തിരികാറുള്ളത്.

1. ബ്ലോക്കേജ് (ഇസ്‌കെമിക് സ്‌ട്രോക്ക്):
മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇസ്കെമിക് സ്ട്രോക്ക്. ഇത് മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും മസ്തിഷ്ക കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ നശിക്കാനും കാരണമാകുന്നു.
2.രക്തസ്രാവം (ഹെമറാജിക് സ്ട്രോക്ക്)
മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ നേർത്ത ചോർച്ചയോ പൊട്ടിലോ മൂലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തം മസ്തിഷ്ക കോശങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
3.ക്ഷണികമായ ഇസ്കെമിക് അറ്റാക്ക് (TIA അല്ലെങ്കിൽ “മിനി-സ്ട്രോക്ക്”) 24 മണിക്കൂറിനുള്ളിൽ സ്വാഭാവികമായി പരിഹരിക്കപ്പെടുന്ന താൽക്കാലിക തടസ്സമാണ് ഇത്.

 

സ്‌ട്രോക്കിൻ്റെ പ്രധാന ലക്ഷണങ്ങൾ:

മുഖത്തോ കൈയിലോ കാലിലോ പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ മരവിപ്പ്,പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കുന്നതിനോ സംസാരം മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ട്. കാണാനുള്ള ബുദ്ധിമുട്ട്,
പെട്ടെന്നുള്ള കഠിനമായ തലവേദന.തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ അടിയന്തിര മെഡിക്കൽ സഹായം ലഭ്യമാക്കണം. ഓർക്കുക നേരത്തെയുള്ള തിരിച്ചറിയലും ചികിത്സയും സ്ട്രോക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്. ഇതിന് വേണ്ടി സ്ട്രോക്കിൻ്റെ കോഡ് നമുക്ക് ഓർത്തുവെക്കാം.

ആക്ട് F.A.S.T.
1.(F- Face) വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അവരുടെ മുഖത്തിൻ്റെ ഒരു വശങ്ങളിലുണ്ടാവുന്ന മാറ്റം ശ്രദ്ധിക്കുക
2. കൈ: രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ബാലൻസ് നഷ്ടപ്പെട്ട് കൈ താഴേക്ക് നീങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
3. (S- Speech) ലളിതമായ വാചകം ആവർത്തിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക. അവരുടെ സംസാരം മങ്ങിയതാണോ അതോ മനസ്സിലാക്കാൻ പ്രയാസമാണോ എന്ന് അറിയാൻ വേണ്ടിയാണിത്.
4. (T- Time) മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ സമയമാണ് പ്രധാനം. അടിയന്തര മെഡിക്കൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കണം.

സ്ട്രോക്കിന് കാരണമാവുന്ന ഘടകങ്ങൾ:

ഉയർന്ന രക്തസമ്മർദ്ദം,
ഉയർന്ന കൊളസ്ട്രോൾ,
പ്രമേഹം,പുകവലി,
പൊണ്ണത്തടി,ശാരീരിക നിഷ്ക്രിയത്വം അഥവാ ജീവിത ശൈലി തുടങ്ങിയ ഘടകങ്ങൾ സ്‌ട്രോക്കിന് കാരണമാകുന്നുണ്ട്.

ചികിത്സ

എമർജൻസി മെഡിക്കൽ സർവീസുകളെ (ഇഎംഎസ്) ഉടൻ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു വേണ്ടി രോഗ ലക്ഷണം കണ്ടാൽ ഏറ്റവും ചുരുങ്ങിയത് സി ടി സ്കാൻ സൗകര്യമെങ്കിലുംമുള്ള ആശുപത്രികളിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് വേണ്ടത് . മരുന്ന്, ശസ്ത്രക്രിയ അല്ലെങ്കിൽ എൻഡോവാസ്കുലർ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള പരിചരണങ്ങളും ശാരീരികവും തൊഴിൽപരവും സ്പീച്ച് തെറാപ്പിയും ഉൾപ്പെടെയുള്ള പുനരധിവാസവും ചികിത്സയിൽ ഉൾപ്പെടുന്നു.

പ്രതിരോധ മാർഗങ്ങൾ

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ നിയന്ത്രിക്കുക.
പതിവായി വ്യായാമം ചെയ്യുക.ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക.പുകവലി ഒഴിവാക്കുക.മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

തയ്യാറാക്കിയത്;
ഡോ.അബ്ദുറഹിമാൻ.കെ പി
ന്യൂറോളജി വിഭാഗം മേധാവി&
സീനിയർ കൺസൾട്ടൻ്റ്
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ
കോഴിക്കോട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending