Connect with us

GULF

കെ.എംസി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ടി.ടി ഇസ്മായിൽ

Published

on

ദുബൈ: പ്രവാസ ലോകത്ത് കെ.എം.സിസി നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകപരവും മുസ്ലിംലീഗ് പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതുമാണെന്നും കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ കോടിക്കലിൽ മർഹൂ:എം ചേക്കൂട്ടിഹാജി സാഹിബിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന സ്മാരക സൗധത്തിന്റെ പ്രാചരണവുമായി ബന്ധപ്പെട്ട് ദുബൈ ഖിസൈസ് റിവാഖ് ഓഷ ഓഡിറ്റോറിയത്തിൽ മൂടാടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുകാരുടെ വേറിട്ടൊരു കൂടിച്ചേരലിന് വേദിയായി.ചേക്കുട്ടി ഹാജി സ്മാരക സൗധത്തിൻറെ നിർമ്മാണവുമായി ദുബൈയിൽ എത്തിച്ചേർന്ന കെ.പി കരീമിനും പി.കെ മുഹമ്മദലിക്കും പ്രവർത്തക സംഗമത്തിൽ സീകരണം നൽകി. പ്രസിഡണ്ട് റാഷിദ് വികെകെയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്മാഈൽ ഏറാമല, കെഎംസിസി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ജില്ലാ ട്രഷറർ ഹംസ കാവിൽ, ജില്ലാ സെക്രട്ടറി വികെകെ റിയാസ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട്, ആക്ടിങ്ങ് ജനറൽ സെക്രട്ടറി ജാഫർ നിലയെടുത്ത്, സയ്യിദ് ഫസൽ തങ്ങൾ, പിവി നിസാർ, സമീർ മഹമൂദ്, സി ഫാത്തിഹ്, സിറാജ് തയ്യിൽ എന്നിവർ സംസാരിച്ചു.

കെ.പി കരീം,പി.കെ മുഹമ്മദലി മറുപടി പ്രസംഗം നടത്തി.മൂടാടി പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷഫീഖ് സംസം സ്വാഗതവും ട്രഷറർ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.ഉന്നത മാർക്കോടെ എസ്എസ്എൽസി, പ്ലസ്ടു വിജയികളായ സാമിഹ് മഹമൂദ്, അദ്നാൻ നിസാർ, ആയിശ സവാദ് എന്നിവർക്കും
ഷാർജയിലുണ്ടായ മഴക്കെടുതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജാഫർ നിലയെടുത്ത്, ഐടി മീഡിയ കോർഡിനേറ്റർ പിവി സവാദ് എന്നിവർക്കും കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.മുഹമ്മദലി മലമ്മൽ,ഹാരിസ് തൈക്കണ്ടി ,നബീൽ നാരങ്ങോളി ,ബാസിത് RV,ഷഹീർ മൂടാടി ,റാഫി നിലയെടുത്ത് പരിപാടിക് നേതൃത്വം നൽകി.

GULF

മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിമാനത്താവളം

അബുദാബി എയര്‍പോര്‍ട്ടില്‍ ഒമ്പത് മാസത്തിനിടെ 21.7ദശലക്ഷം യാത്രക്കാര്‍ 

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അബുദാബി എയര്‍പോര്‍ട്ട് വഴി 21.7 ദശലക്ഷംപേര്‍ യാത്ര ചെയ്തതായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഈ 2024 ആദ്യമൂന്നുപാതത്തില്‍ കൈവരിച്ചിട്ടുള്ളത്. പുതിയ എയര്‍ലൈനുകള്‍, വിപുലീകരിച്ച റൂട്ടുകള്‍, തന്ത്രപ്രധാനമായ ലൊക്കേഷന്‍ എന്നിവ അബുദാബി യെ ഒരു പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമെന്ന ഖ്യാതി അബുദാബി നേടിക്കൊണ്ടിരിക്കുകയാണ്. 2023ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അബുദാബി ഇഷ്ട കേന്ദ്രമായി മാറിയെന്നാണ് വ്യക്തമാക്കുന്നത്.
നിലവിലുള്ള എയര്‍ലൈനുകള്‍ റൂട്ടുകള്‍ വിപുലീകരിച്ചതും തുര്‍ക്ക് മെനിസ്ഥാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, അകാസ എയര്‍, ഫ്ളൈ നാസ് എന്നിവയുള്‍പ്പെടെയുള്ള പുതിയ എയര്‍ലൈനുകളുടെ ആഗമനവും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി. 92,677 യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് ആഗസ്റ്റ് രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമായി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 വരെ, പോയിന്റ് ടു പോയിന്റ് ട്രാഫിക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ 13.9ദശലക്ഷം പേരാണ് യാത്ര ചെയ്ത്.
”ഈ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. അബുദാബി എയര്‍പോര്‍ ട്ടിന്റെ വളര്‍ച്ചയുടെ വേഗതയും കരുത്തും വ്യക്തമാക്കുന്നതാണ്.  പുതിയ എയര്‍ലൈനുകളുടെ ആഗമന വും നിലവിലുള്ളവയുടെ ശക്തമായ പ്രകടനവും അബുദാബിയില്‍ മുന്‍നിര വ്യോമയാന കേന്ദ്രമെന്ന വി ശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു. കാര്‍ഗോ ഓപ്പറേഷനുകളിലും ഇത് പ്രകടമാണ്.
ആഗോള വ്യോമയാന ഭൂപടത്തില്‍ അബുദാബിയു ടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും വ്യാപാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  അടി സ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗം ഈവര്‍ഷം 572,000 മെ ട്രിക് ടണ്ണിലെത്തി. 2023ല്‍ ഇതേ കാലയളവില്‍ നേടിയ 465,000 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വളര്‍ച്ച രേഖപ്പെടുത്തി.

Continue Reading

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

Trending