Connect with us

GULF

ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനു കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം

ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്‌തദാന ക്യാമ്പ്.

Published

on

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ എം സി സി ബഹ്റൈൻ പതിനാറാമത് ശിഹാബ് തങ്ങൾ ജീവസ്പർശം രക്ത ദാന ക്യാമ്പിൽ 180 പേരുടെ രക്തം ദാനം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്‌തദാന ക്യാമ്പ്. സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു 2009 ൽ ആരംഭിച്ച കെ എം സി സിയുടെ “ജീവസ്പർശം ” രക്തദാന ക്യാമ്പുകൾ വഴി 7000 ത്തിൽ പരം വ്യക്തികൾ ഇതിനോടകം രക്തദാനം നിർവ്വഹിച്ചു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരികൾ.

രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും, രക്തദാന സേവനത്തിനു മാത്രമായിwww.jeevasparsham.com എന്ന വെബ് സൈറ്റും bloodbook എന്ന പേരിൽ പ്രത്യേക ആപ്പും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ശംസുദ്ധീൻ എം എൽ എ, കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

കിങ് അഹ്‌മദ്‌ ഹോസ്പിറ്റൽ എമർജൻസി ഡോക്ടർ യാസ്സർ ചൊമയിൽ രക്തം ദാനം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
അബ്ദുറസാഖ് നദ് വി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ പി മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്‌റഫ്‌ കാട്ടിൽപീടിക,. ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ് കെ നാസ്സർ മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒ കെ കാസിം, ഉമ്മർ ടി, ശരീഫ് വില്ലിയപള്ളി, ഇസ്ഹാഖ് പി കെ, മഹമൂദ് പെരിങ്ങത്തൂർ , റിയാസ് ഓമാനൂർ, ഇഖ്ബാൽ താനൂർ, ഷാഫി വേളം, സത്താർ ഉപ്പള, അഷ്‌റഫ്‌ തോടന്നൂർ, ആഷിക് പൊന്നു, റിയാസ് സാനബിസ്, റിയാസ് വി കെ, അലി അക്ബർ, മുസ്തഫ കുരുവണ്ടി, നസീർ ഇഷ്ടം, ആഷിക് പാലക്കാട്‌, മുജീബ് വെസ്റ്റ് റിഫ, ഷഫീക് പാലക്കാട്‌, നസീം തെന്നട, ഇൻമാസ് ബാബു, അക്ബർ റിഫ , റഷീദ് ആറ്റൂർ, മൊയ്‌ദീൻ പേരാമ്പ്ര ,അച്ചു പൂവൽ,ഇർഷാദ് തെന്നട,അഷ്‌റഫ്‌ നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്‌റഫ്‌,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്‌ദീൻ മലപ്പുറം ,സിദീക് എം കെ, ഷംസീർ,മഹറൂഫ് മലപ്പുറം,ശിഹാബ് പ്ലസ് , റഫീഖ് നാദാപുരം , സിദീക് അദ്ലിയ , അഷ്‌റഫ്‌ അഴിയൂർ, റഷീദ് വാഴയിൽ , മുഹമ്മദ്‌ അനസ് പാലക്കാട്‌,. അൻസാർ പാലക്കാട്‌ , ഫത്താഹ് കണ്ണൂർ , അനസ് മുഹറഖ് എന്നിവർ നേതൃത്വം നൽകി.

GULF

വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Published

on

മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

Continue Reading

GULF

തണുപ്പിക്കുന്ന ഇഹ്റാം വസ്ത്രവുമായി സൗദിയ; കൊടും ചൂടിലും കൂളായി ഹജും ഉംറയും ചെയ്യാം

Published

on

ജിദ്ദ: കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീർത്ഥാടകർക്ക് ഇനി കൂളായി കർമങ്ങൾ നിർവഹിക്കാം. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ മക്കയിലേക്ക് വരുന്ന തീർത്ഥാടകർക്കായി ശരീരം തണുപ്പിക്കുന്ന പ്രത്യേക കൂളർ ഇറ്ഹാം വസ്ത്രം അവതരിപ്പിച്ചു. സൗദിയ വിമാനങ്ങളിൽ തീർത്ഥാടനത്തിന് വരുന്നവർക്ക് ജൂൺ മുതൽ ഹൈടെക്ക് കൂളർ ഇഹ്റാം വസ്ത്രങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വേൾഡ് ക്രിയേറ്റിവിറ്റി ആന്റ് ഇനൊവേഷൻ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ നൂതന ഇഹ്റാം വസ്ത്രം ദുബായിൽ ഈ മാസം 28ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ലായിരിക്കും ആദ്യമായി പ്രദർശനത്തിനെത്തുക. കൂളർ ഇഹ്റാം വസ്ത്രത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി അവിടെ പ്രഖ്യാപിച്ചേക്കും.

എന്താണ് കൂളർ ഇഹ്റാം?

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന യുപിഎഫ് 50+ പ്രൊട്ടക്ഷനാണ് കൂളർ ഇഹ്റാമിന്റെ സവിശേഷത. അത്ലറ്റിക് ഗുണമേന്മയിലുള്ള ഈ വസ്ത്രം ശരീരത്തോട് ചേർന്ന് കിടക്കുമ്പോൾ തണുപ്പുള്ള കാലാവസ്ഥ സൃഷ്ടിക്കുന്നു. തണുപ്പിക്കുന്ന ധാതുക്കൾ ഉപയോഗിച്ചാണ് ഈ ഇഹ്റാം തുണി നെയ്തിരിക്കുന്നത്. വേഗത്തിൽ ഉണങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ചൂടുള്ള കാലാവസ്ഥയിലും ഈ വസ്ത്രത്തിന് ശരീര താപനിലയുടെ രണ്ടു ഡിഗ്രി സെൽഷ്യൽ വരെ കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇത് കാലാവസ്ഥയേയും ധരിക്കുന്നവരുടെ ശരീരപ്രകൃതിയേയും ആശ്രയിച്ചിരിക്കും.

അമേരിക്കൻ കമ്പനികളായ ലാൻഡർ, ബ്ർ എന്നിവരുമായി ചേർന്നാണ് സൗദിയ കൂളർ ഇഹ്റാം വികസിപ്പിച്ചത്. ഹജ് ഉംറ സേവന രംഗത്ത് നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിൽ സൗദിയയുടെ സ്ഥാനം മുൻനിരയിൽ തന്നെ ഉറപ്പിക്കുകയാണ് ഈ സവിശേഷ ഉൽപ്പന്നം പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കെയാണ് നൂതന ഇഹ്റാം വസ്ത്രം പുറത്തിറക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിക്കുന്നതിൽ മുൻ നിരയിലുള്ള സൗദിയ തീർത്ഥാടകർക്ക് പുതിയൊരു അനുഭവമാണ് ഇതുവഴി നൽകുന്നത്. 2030ഓടെ പ്രതിവർഷം 60 ലക്ഷം ഹജ്ജ് തീർത്ഥാടകരെയും മൂന്നു കോടി ഉംറ തീർത്ഥാടകരെയും സ്വാഗതം ചെയ്യാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ കൂടി ആണിതെന്ന് സൗദിയ മാർക്കറിംഗ്
വൈസ് പ്രസിഡണ്ട് ഉഖാം അശുൻഭായ് പറഞ്ഞു

Continue Reading

GULF

ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്

7208 മില്യൺ രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു

Published

on

മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

അബുദാബി : അബുദാബിയിൽ ന‌ടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി ലുലുവിന്റെ വമ്പൻ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകും. 7208 മില്യൺ രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തിയത്.

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.

2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ച. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്. നിലവിലെ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ ലുലു തുറക്കും. ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ലിനുള്ളത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.

സുസ്ഥിരമായ വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.

ലുലു റീട്ടെയ്ലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് (SCA) , അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും ജനറൽ മീറ്റിങ്ങിൽ ബോർഡ് നന്ദി രേഖപ്പെ‌ടുത്തി

Continue Reading

Trending