Connect with us

gulf

കെ.​എം.​സി.​സി അ​നു​സ്മ​രണം സംഘടിപ്പിച്ചു

കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

Published

on

മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ​യും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ​യും ഓ​ര്‍മ​ക​ള്‍ അ​നു​സ്മ​രി​ച്ച്​ മ​ല​പ്പു​റം ജി​ല്ല ദു​ബൈ കെ.​എം.​സി.​സി. കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ള്‍ത​ന്നെ ഇ​ത​ര മ​ത​സ്ത​രെ ബ​ഹു​മാ​നി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. ത​ല​മു​റ​ക​ള്‍ എ​ത്ര പി​ന്നി​ട്ടാ​ലും പാ​ണ​ക്കാ​ട്ട് നി​ന്നു​ള്ള ഈ ​നേ​തൃ​ത്വം തു​ട​രു​ന്ന​ത് സ​മൂ​ഹ​ത്തി​ലും സ​മു​ദാ​യ​ത്തി​ലും ഐ​ക്യം നി​ല​നി​ർ​ത്താ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം സാ​ക്ഷ്യ​പ്പെ​ടു​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​പി.​എ. സ​ലാം അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ക്ബാ​ൽ വാ​ഫി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബീ​രാ​ൻ ബാ​ഖ​വി, കെ.​പി.​പി. ത​ങ്ങ​ൾ, ശ​റ​ഫു​ദ്ദീ​ൻ ഹു​ദ​വി, ഹൈ​ദ​ര​ലി ഹു​ദ​വി, ആ​ഷി​ഖ് വാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ജി​ല്ല കെ.​എം.​സി.​സി മ​ത​കാ​ര്യ വി​ഭാ​ഗം ചെ​യ​ര്‍മാ​ന്‍ ക​രീം കാ​ല​ടി സ്വാ​ഗ​ത​വും ക​ണ്‍വീ​ന​ര്‍ മു​സ്ത​ഫ ആ​ട്ടീ​റി ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. ഷു​ക്കൂ​ർ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. അ​ഷ്‌​റ​ഫ്, ഒ.​ടി. സ​ലാം, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന്, അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഇ​ബ്രാ​ഹിം വ​ട്ടം​കു​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മു​സ്ത​ഫ വേ​ങ്ങ​ര ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ൽ, കെ.​എം. ജ​മാ​ൽ, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര, സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, സ​ലാം പ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending