Connect with us

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

​കെ.​എം.​സി.​സി സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു

ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Published

on

സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ.​എം.​സി.​സി ഖാ​ലി​ദി​യ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

50,000 രൂ​പ​യു​ടെ ഷി​ഫ അ​ൽ ഖ​മീ​സ് കാ​ഷ് പ്രൈ​സ് ജ​ലീ​ൽ കാ​വ​നൂ​രും പ്ര​ശ​സ്തി​പ​ത്രം മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ അ​ലി​യും ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലീ​ൽ കാ​വ​നൂ​ർ സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ജീ​ദ് കൂ​ട്ടി​ല​ങ്ങാ​ടി വേ​ദി നി​യ​ന്ത്രി​ച്ചു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം പ​ന്താ​ര​ങ്ങാ​ടി, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സാ​ദി​ഖ് കോ​ഴി​ക്കോ​ട്, വ​നി​ത കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ഫ് വാ​ന ത​സ്നീം, ഷ​നി​ജ ഗ​ഫൂ​ർ, ഷീ​ബ അ​മീ​ർ, ആ​രി​ഫ ന​ജീ​ബ്, ഷൈ​മി റ​ഹ്മാ​ൻ, അ​ൽ ജ​നൂ​ബ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​അ​സൂം ഫ​റോ​ക്ക്, റി​യാ​സ് മേ​പ്പ​യൂ​ർ, ലേ​ഖ സ​ജി​കു​മാ​ർ, സു​ബി റ​ഹീം, ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, സാ​ജി​ദ് സു​ഫീ​ൻ, മു​ഹ​മ്മ​ദ് പെ​രു​മ്പാ​വൂ​ർ, റ​ജീ​ബ് ഇ​സ്മ​യി​ൽ (മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​ക്ക​ന്മാ​രാ​യ ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, സ​ലിം പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​ർ​ക്കു​ള്ള ഖാ​ലി​ദി​യ കെ.​എം.​സി.​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം അ​ഡ്വ. ഫാ​ത്തി​മ ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഡോ. ​ത​ഹി​യ, ഉ​മ്മു​ഫ​സ​ൽ, ഡോ. ​ര​ഹ​ന, ഹ​ർ​ഷ, മ​ഹ​റൂ​ഫ, ബാ​സി​ത്ത് ഇ​ല്ലി​ക്ക​ൽ (അ​ൽ ജ​നൂ​ബ് സ്കൂ​ൾ), ഫാ​യി​സ് (ക്ലൗ​ഡ്സ് ഓ​ഫ് അ​ബ​ഹ) എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​സാ​ർ ക​രു​വ​ൻ​തു​രു​ത്തി സ്വാ​ഗ​ത​വും ഷ​ഫീ​ഖ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

gulf

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

Published

on

സഊദി  ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്‍, അടുത്ത സിറ്റിങ് തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി.

34 കോടിയിലേറെ ഇന്ത്യന്‍ രൂപ ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്‍ 21നാണ് നടന്നത്. എന്നാല്‍, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍, വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍, പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയില്‍നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

 

Continue Reading

gulf

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ​കെ.​എം.​സി.​സി വ​നി​താ വി​ങ് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു

മ​ണ്ഡ​ലം ​കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Published

on

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​ഥ​മ വ​നി​താ വി​ങ്​ ക​മ്മി​റ്റി​യെ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ പ്ര​ഖ്യാ​പി​ച്ചു. മ​ല​സ് അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ പു​തി​യ ക​മ്മി​റ്റി​ക്ക് യോ​ഗം ഐ​ക്യ​ക​ണ്​​ഠേ​ന രൂ​പം ന​ൽ​കി. മ​ണ്ഡ​ലം ​കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ. കോ​യാ​മു ഹാ​ജി, ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ട്ര​ഷ​റ​ർ ബ​ദ​റു പേ​ങ്ങാ​ട്, ഷ​റ​ഫു പു​ളി​ക്ക​ൽ, ബ​ഷീ​ർ സി​യാം​ക​ണ്ടം, ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ വി​രി​പ്പാ​ടം, എ.​കെ. ല​ത്തീ​ഫ്, ഫ​സ​ലു കു​മ്മാ​ളി, മീ​രാ​ൻ സാ​ഹി​ബ്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഫി​റോ​സ് പ​ള്ളി​പ്പ​ടി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​മ​ന്ന ഷ​റ​ഫ് ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാം പ​ര​ത​ക്കാ​ട് സ്വാ​ഗ​ത​വും വ​നി​ത വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹു​ദാ നി​ബ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: റൈ​ഹാ​ന ഹു​സൈ​ൻ (ചെ​യ​ർ.), നു​സൈ​ബ ഷ​റ​ഫ് (പ്ര​സി.), സ​ഹ്‌​ല ഫ​സ​ൽ (ജ​ന. സെ​ക്ര.), ന​ബീ​ല റി​സ (ട്ര​ഷ.), ന​ബീ​ല റി​യാ​സ്, ഹി​ബ സ​യ്ദ്, ഹു​ദാ നി​ബ​ൽ (വൈ. ​പ്ര​സി.), ദി​ൽ​ഷ ബാ​സി​ൽ, ല​ബീ​ബ ഷ​ഫീ​ഖ്, ജി​ൻ​ഷ മു​ബാ​റ​ക് (ജോ. ​സെ​ക്ര.).

Continue Reading

Trending