ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വയനാട് ദുരിതമനുഭവിക്കുന്നവർക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച 100 വീട് പദ്ധതിയിലേക്ക് ഒരു വീടും ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, ജനറൽ സെക്രട്ടറി റിയാസ് പട്ട്ള, ട്രഷറർ അച്ചു പൊവ്വൽ എന്നിവർ സംസ്ഥാന, ജില്ല മണ്ഡലം വർക്കിങ് കമ്മിറ്റി നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.