Connect with us

GULF

കെ.​എം.​സി.​സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് നാ​ളെ

Published

on

കെ.​എം.​സി.​സി കൈ​പ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ ന​ട​ത്തു​ന്ന ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്​ 2 കെ 25​ന്‍റെ പോ​സ്റ്റ​ർ​ പ്ര​കാ​ശ​നം ചെ​യ്​​തു. പ്ര​മു​ഖ വ്യ​വ​സാ​യി ഹാ​രി​സ് ബി​സ്മി​യാ​ണ്​ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10നാ​ണ്​ പ​രി​പാ​ടി. അ​റ​ബി​ക് കാ​ലി​ഗ്ര​ഫി, ക്ലേ ​മോ​ൾ​ഡ​ലി​ങ്, സ്റ്റോ​ൺ പെ​യി​ന്‍റി​ങ്, ഹെ​ന്ന ഡി​സൈ​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ഷാ​ജി കൈ​പ്പ​മം​ഗ​ലം നേ​തൃ​ത്വം ന​ൽ​കു​ന്ന ക്വി​സ്​ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ക്വി​സ് മ​ത്സ​ര വി​ജ​യി​ക്ക് സൗ​ജ​ന്യ ജോ​ർ​ജി​യ വി​നോ​ദ​യാ​ത്ര പാ​ക്കേ​ജാ​ണ്​ സ​മ്മാ​നം. ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് ചാ​മ​ക്കാ​ല​ക്കും ദു​ബൈ കെ.​എം.​സി.​സി കൈ​പ്പ​മം​ഗ​ലം വ​നി​ത വി​ങ്ങി​നും ആ​ദ​രം സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക് സ​മ്മാ​നി​ക്കും. പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​മ​ദ് ചാ​മ​ക്കാ​ല, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഗ​സ്നി, തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ പെ​രി​ഞ്ഞ​നം, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഇ ​ഡോ​ട്ട്സ്, ക​യ്പ​മം​ഗ​ലം കെ.​എം.​സി.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷ​റ​ഫു​ദ്ദീ​ൻ ചാ​മ​ക്കാ​ല, ട്ര​ഷ​റ​ർ ജ​ലീ​ൽ, കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല വ​നി​ത വി​ങ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ നി​സ നൗ​ഷാ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ജി​ത ക​ബീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​ഫ്സ​ത്ത് ബ​ഷീ​ർ, റ​ഹ്മ​ത്ത് ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

GULF

മരണംവരെ സംഭവിക്കാവുന്ന അപകട സാധ്യത കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനം

Published

on

ദുബൈ: കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും മരണം വരെ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈയിടെയുണ്ടായ ഒരു വാഹനാപകടത്തിന് കാരണം കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതാ ണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസിന്റെ ആധുനിക റഡാര്‍ സംവിധാനത്തിലൂടെയാ ണ് ഇത് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടകരമായ പ്രവൃത്തി കുട്ടിയുടെ സുരക്ഷയെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ അപകടം വരുത്തിയ ഡ്രൈവറെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുത്തതായി ദുബൈ പോലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പ റഞ്ഞു.

പത്ത് വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ മുന്‍ സീ റ്റില്‍ ഇരിക്കുന്നത് ആന്തരിക ക്ഷതമേല്‍ക്കുന്നതിന് കാരണമാകുന്നതുകൊണ്ട് ഫെഡറല്‍ ട്രാഫിക് നിയമം ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍തമ്മിലുള്ള കൂട്ടിയിടിയുടെ ശക്തിയില്‍ കുട്ടിയെ കാറിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിവിടുകയോ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിയിപ്പിക്കുകയോ ചെയ്യും. കൂടാതെ, അപകടങ്ങളില്‍ എയര്‍ബാഗുകള്‍ വേഗത്തിലും വലിയ ശക്തിയിലും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കും.

മുന്‍സീറ്റിലെ ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അവ കുട്ടിക ള്‍ക്ക് അനുയോജ്യമല്ലാതാകുകയും തല, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ നിയമലംഘന ങ്ങളുടെ വീ ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവ് ഉള്‍പ്പെടെ ദുബൈ പോലീസിന്റെ സാങ്കേതിക ഉപകരണങ്ങള്‍ നൂതന സവിശേഷതകളുള്ളവയാണ്.

Continue Reading

GULF

നിര്‍മ്മാണ മേഖലകള്‍ പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കരുത്: അബുദാബി നഗരസഭ

Published

on

അബുദാബി: നിര്‍മ്മാണ സ്ഥലങ്ങളില്‍ അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്‍ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നഗരസഭ തുടക്കംകുറിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്‍പ്പിട അന്തരീക്ഷം നല്‍കുക, എല്ലാ താമസക്കാര്‍ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്‍മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ നിര്‍മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്ന അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ നിലവാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത യും അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. താമസ മേഖലകളില്‍ പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാന്‍ പാടുള്ളതല്ല.

മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ സ്ഥലങ്ങളില്‍ അധിക സമയം പ്രവര്‍ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.

അബുദാബി എമിറേറ്റില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും, തിരക്കേറിയ സമയങ്ങളില്‍ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഇല്ലാതിരിക്കുവാ നും ശ്രദ്ധിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കോണ്‍ട്രാക്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയു ണ്ടായി.

നിര്‍മ്മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ് ക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദീകരിക്കുന്നതിനായി കോണ്‍ട്രാക്ടര്‍മാര്‍ക്കായി നഗരസഭ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Continue Reading

GULF

ആദ്യപത്തില്‍ ദുബൈ പൊലീസ്  1.9 ലക്ഷംപേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കി  

Published

on

ദുബൈ: പുണ്യമാസത്തില്‍ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റമദാനിലെ ആദ്യ പ ത്ത് ദിവസങ്ങളില്‍ 119,850 പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കിയതായി ദുബൈ പോലീസ് അറിയിച്ചു. ‘അപകടങ്ങളില്ലാത്ത റമദാന്‍’ കാമ്പയിനിന്റെ ഭാഗമായാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
 ഇ ഫ്താറിന് മുമ്പുള്ള തിരക്കില്‍ അപകടങ്ങള്‍ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേഗത്തില്‍ പോകാ ന്‍ സമ്മര്‍ദ്ദം ചെലുത്താതെ സുരക്ഷിതമായി നോമ്പ് തുറക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സൗകര്യമൊരുക്കു കയാണ് ഇതിലൂടെ ചെയ്യുന്നത്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടി എ) സിവില്‍ ഡിഫന്‍സ്, യുഎഇ റെഡ് ക്രസന്റ്, ദുബൈ ചാരിറ്റി അസോസിയേഷന്‍, ദുബൈ ഡിജിറ്റല്‍ അഥോറിറ്റി, എമിറേറ്റ്സ് ടുഡേ, ആസ്റ്റര്‍ ഗ്രൂപ്പ്, മെഡ് 7 ഫാര്‍മസി, ലൈഫ് ഫാര്‍മസി എന്നിവയുടെ പങ്കാളി ത്തത്തോടെയാണ് നടത്തിയത്.
പ്രധാനയിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ 230 വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മഗ്രിബ് ബാങ്കിനുമുമ്പ് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇഫ്താറിനുതൊട്ടുമുമ്പുള്ള സമയം ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് ദുബൈ പൊ ലീസ് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പറഞ്ഞു.
ബാ ങ്കിനുമുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ വേഗതകൂട്ടുകയോ ചുവന്ന സി ഗ്‌നലുകള്‍ മറികടക്കുകയോ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുകയോ ചെയ്യുന്നു. ഇത് ഗുരുതരമായ പരിക്കു കള്‍ക്കോ മരണങ്ങള്‍ക്കോ കാരണമായേക്കാവുന്ന അപകടങ്ങളുടെ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന തായി അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ ക്ഷമ കാണിക്കണമെന്നും യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെ ന്നും  അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മേജര്‍ ജനറല്‍  അല്‍മസ്‌റൂഇ അഭ്യര്‍ത്ഥിച്ചു. ”വൈകിയെങ്കിലും സുരക്ഷിതമായി എത്തുന്നത് ഒരിക്കലും എത്താതിരിക്കുന്ന തിനേക്കാള്‍ നല്ലതാണ്” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ പുറപ്പെടുക, വേഗത പരിധി പാലിക്കുക, മറ്റ് റോഡ് ഉപയോക്താക്കളെ ബഹുമാനിക്കുക തുടങ്ങിയ ചെറിയ ജാഗ്രതാ നടപടികളിലൂടെ ജീവന്‍ ര ക്ഷിക്കാന്‍ കഴിയും.

Continue Reading

Trending