Connect with us

kerala

സീതാറാം യെച്ചൂരിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരത; പിന്തുണ പ്രഖ്യാപിച്ച് കെ.എം ഷാജി

മോദി സര്‍ക്കാറിനെതിരെ പോരാട്ടം തുടരുമെന്നും പിന്‍മാറില്ലെന്നും യെച്ചൂരി പറഞ്ഞു

Published

on

കോഴിക്കോട്: ഡല്‍ഹി വംശഹത്യയുടെ പേരില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കെ.എം ഷാജി എംഎല്‍എ. പൗരത്വനിയമത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ജനാധിപത്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാര നടപടിയാണ് കേസെടുക്കാനുള്ള നീക്കമെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽ ഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട്‌ സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കം.
ഈ ഭരണകൂട ഭീകരതയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

ദുരന്തങ്ങളും മഹാമാരികളും സ്വേഛാധിപതികളായ ഭരണാധികാരികൾക്ക്‌ അവരുടെ അടിച്ചമർത്തൽ അജണ്ട നടപ്പിലാക്കാനുള്ള അവസരമാണെന്ന് നിയമസഭയിൽ പ്രസംഗിച്ചത്‌ ഒരിക്കൽ കൂടി ഓർക്കുന്നു.

https://www.facebook.com/kms.shaji/posts/2208743395937582?__xts__[0]=68.ARBt3tC8ABzEpfgF6Oj0hGzEu8oZhqIrtzA7YpkPw2bpwZFe1oGrnLqRZGaf41DitRnQ6RMkHIy22NLvYFwuEKFvTu1loJ0uRTHYp7b-9wizxIYrFSp7oGMgoHWXhX-mUZddYDsfS2_qQP5SEE0NhQoSvZyzcQnnuzTzM3aLobJePa5oH0aOftHiMACUPf7ZVsCsK3MXvx120_dbwdsmtCXGzhgKT925qFaO42m7VX0XkorVGFA6hmErR7SAK_i0EcAAvQoPWbOSI1LsuzC4wqkBlXC9lBysuaTzsTZEvxg7Fdzd4V5D3IP1ZR_2zxxiXDqADj0lY2w-_qBVh-eb6Q&__tn__=-R

ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തിയത്. പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെഎന്‍യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി രജിസ്​റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പ്രഗല്​ഭരെയും പ്രതികളാക്കാനുള്ള നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.കെ ശശീന്ദ്രന് സിപിഎമ്മിന്റെ പിന്തുണ; തോമസ് കെ തോമസ് മന്ത്രിയാകില്ല

പൊളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ പാര്‍ട്ടിയുടെ നിലപാട് അറിയിക്കുകയായിരുന്നു

Published

on

എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രനെ തള്ളാതെ സിപിഎം. മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പൊളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ പാര്‍ട്ടിയുടെ നിലപാട് അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

തോമസ് കെ .തോമസിനെ മന്ത്രിസഭയില്‍ എത്തിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ശ്രമിച്ചിരുന്നു. എന്നാല്‍ എ കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍സിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി സി ചാക്കോ ശ്രമിച്ചതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി കാണിച്ചിരുന്നു.

അതേസമയം, തോമസ് കെ തോമസിനെതിരെ എംഎല്‍എമാരെ കൂറുമാറാന്‍ കോഴ വാഗ്ദാനം ചെയ്തതടക്കമുള്ള സാമ്പത്തിക ആരോപണങ്ങളുമുണ്ട് ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള പി സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എന്‍സിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കില്‍ പ്രതിഷേധ സൂചകമായി എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍വലിക്കാനാണ് പി സി ചാക്കോയുടെ നീക്കം.

Continue Reading

kerala

‘പ്രായോഗികമല്ല’, ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

സ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Published

on

ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ചുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. ചട്ടങ്ങള്‍ പാലിച്ച് ആനകളെ എഴുന്നള്ളിക്കാം. മാർഗരേഖയിലെ നിർദേശങ്ങൾ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗരേഖ ഹൈക്കോടതി പുറത്തിറക്കിയിരുന്നു. ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാസമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ ആനകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 100 മീറ്റർ അകലത്തിൽ വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം. വിശ്രമവേളകളിൽ മതിയായ തണലുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ട് ആനകൾക്കിടയിൽ ചുരുങ്ങിയത് മൂന്നു മീറ്റർ ദൂരം വേണം. തീപ്പന്തമോ അഗ്നിനാളമോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് അഞ്ചു മീറ്റർ അകലം പാലിക്കണം. അടിയന്തരഘട്ടത്തിൽ ആനകൾക്കും പൊതുജനങ്ങൾക്കും വെവ്വേറെ ഒഴിപ്പിക്കൽ മാർഗം കണ്ടെത്തണം. ഇതിനായി ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ അംഗീകാരവും വേണം…തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.

Continue Reading

kerala

എം.ആര്‍ അജിത്കുമാറിനെ ഡി.ജി.പിയാക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ: വി.ഡി സതീശന്‍

മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നപ്പോഴും മുഖ്യമന്ത്രിയാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. അതേസമയം പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Published

on

എഡിജിപി എം.ആര്‍. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നപ്പോഴും മുഖ്യമന്ത്രിയാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. അതേസമയം പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു.

പിണറായി വിജയന്റെ ദൂതനായാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അജിത് കുമാര്‍ എ.ഡി.ജി.പി പദവിയിലിരുന്ന് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായി വിജയനു വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡിജിപി സ്ഥാനമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending