Connect with us

kerala

ആറുമാസമായി മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയകള്‍ ചെയ്യാത്തതിനാല്‍ മരണപ്പെട്ടവര്‍ എത്ര?; കെഎം ഷാജി എംഎല്‍എ

കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്തത് മൂലം മരണപ്പെട്ടവര്‍ എത്ര പേരെന്ന് ഗവണ്‍മെന്റിന് അറിയുമോ ?ഹൃദ്രോഗം,കിഡ്‌നി,കാന്‍സറുള്‍പ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടോ ?എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തില്‍ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങള്‍ മരണത്തിലേക്കെറിയുന്നത് ?-ഷാജി ചോദിച്ചു.

Published

on

കോഴിക്കോട്: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം പിടിച്ചുനില്‍ക്കുന്ന പിതാവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നമ്പര്‍ 1 കേരള ആരോഗ്യ മോഡലിന്റെ ഒരു ചിത്രമാണിതെന്ന് ഷാജി പറഞ്ഞു.

’14 മണിക്കൂര്‍ ചികിത്സ നിഷേധിക്കപ്പെട്ട്, രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ട മലപ്പുറത്ത് നിന്നുള്ള വാര്‍ത്തയുടെ ഭീകരത എല്ലാ ആഗോള ശാസ്ത്ര ഗവേഷണനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ, കോവിഡ് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ ആരോഗ്യ സംവിധാനത്തെ ഭരിക്കുന്ന അജ്ഞതയുടെ ഭീകരത കൂടിയാണ് വ്യക്തമാക്കുന്നത്. ‘മാസം പൂര്‍ത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടിവരുമെന്ന്’ ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണ്. കോവിഡ് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗര്‍ഭിണിക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും അനുഭവപ്പെടാം എന്നിരിക്കേ, അവരര്‍ഹിക്കുന്ന അനുകമ്പാപരമായ പ്രതികരണം പോലും നല്‍കാതിരിക്കാന്‍ മാത്രം പ്രാകൃതവും ക്രൂരവുമാക്കി കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളില്‍ കേരള മോഡല്‍ റോക്‌സ്റ്റാര്‍ കളിക്കാന്‍ ശ്രമിച്ചിരുന്നത്.’ ഷാജി പറഞ്ഞു.

കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്തത് മൂലം മരണപ്പെട്ടവര്‍ എത്ര പേരെന്ന് ഗവണ്‍മെന്റിന് അറിയുമോ ?ഹൃദ്രോഗം,കിഡ്‌നി,കാന്‍സറുള്‍പ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടോ ?എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തില്‍ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങള്‍ മരണത്തിലേക്കെറിയുന്നത് ?-ഷാജി ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്പര്‍ 1 കേരള ആരോഗ്യ മോഡലിന്റെ ഒരു ചിത്രം!മഹാ ശാസ്ത്ര വിവര ബോധമുള്ള ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെ അതിശയിപ്പിക്കുന്ന കണ്ടെത്തലുകള്‍ കൊണ്ട് ലോകത്തെ ഇളക്കി മറിക്കുന്ന കേരള മോഡലിന്റെ കവര്‍ ചിത്രം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ അവസ്ഥയെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഗവേഷണം നടത്തിയ ലോകാരോഗ്യസംഘടനയിലെയും ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിലെയും ഗവേഷകരുടെ നിര്‍ദ്ദേശങ്ങള്‍ക്കോ നിയമാവലികള്‍ക്കോ ഈ
കേരള മോഡലിനകത്ത് സ്ഥാനമില്ല.
14 മണിക്കൂര്‍ ചികിത്സ നിഷേധിക്കപ്പെട്ട്, രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ട മലപ്പുറത്ത് നിന്നുള്ള വാര്‍ത്തയുടെ ഭീകരത എല്ലാ ആഗോള ശാസ്ത്ര ഗവേഷണനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ, കോവിഡ് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ ആരോഗ്യ സംവിധാനത്തെ ഭരിക്കുന്ന അജ്ഞതയുടെ ഭീകരത കൂടിയാണ് വ്യക്തമാക്കുന്നത്.
‘മാസം പൂര്‍ത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടിവരുമെന്ന്’ ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണ്. കോവിഡ് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗര്‍ഭിണിക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും അനുഭവപ്പെടാം എന്നിരിക്കേ, അവരര്‍ഹിക്കുന്ന അനുകമ്പാപരമായ പ്രതികരണം പോലും നല്‍കാതിരിക്കാന്‍ മാത്രം പ്രാകൃതവും ക്രൂരവുമാക്കി കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളില്‍ കേരള മോഡല്‍ റോക്‌സ്റ്റാര്‍ കളിക്കാന്‍ ശ്രമിച്ചിരുന്നത്.
ഗര്‍ഭിണിയായ സ്ത്രീയുടെ പ്രസവിക്കാനുള്ള മനുഷ്യാവകാശമാണ് 14 മണിക്കൂര്‍ നിഷേധിക്കപ്പെട്ടത്.കോവിഡ് വന്നതോടെ മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ലോകത്തിലെ ഏകാധിപതികള്‍ ഭ്രഷ്ട് കല്പിച്ചത് പോലെ കോവിഡല്ലാത്ത മുഴുവന്‍ രോഗങ്ങള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുകയാണ് കേരളത്തില്‍.കോവിഡ് സെന്ററുകള്‍ മാത്രമാക്കി മെഡിക്കല്‍ കോളേജുകളെയും പ്രധാന ഹോസ്പിറ്റലുകളേയും മാറ്റിയ, തികച്ചും അശാസ്ത്രീയമായ കോവിഡ് പ്രതിരോധത്തിന്റെ ദുരന്ത ഫലം.
കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്തത് മൂലം മരണപ്പെട്ടവര്‍ എത്ര പേരെന്ന് ഗവണ്‍മെന്റിന് അറിയുമോ ?ഹൃദ്രോഗം,കിഡ്‌നി,കാന്‍സറുള്‍പ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടോ ?എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തില്‍ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങള്‍ മരണത്തിലേക്കെറിയുന്നത് ?
ഒരു പകര്‍ച്ചാവ്യാധിക്കാലത്ത് കാണിക്കേണ്ട സൂക്ഷ്മതക്കും ജാഗ്രതക്കുമപ്പുറത്ത് ഇതൊരു ഭീകരവസ്ഥയാക്കി തീര്‍ക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് സായാഹ്ന വാര്‍ത്താവായന മത്സരം നടത്തിയ ലോകത്തിലെ തന്നെ ഏക സംസ്ഥാനമാണ് കേരളം .അതുവഴി ശാസ്ത്രാവബോധം നയിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഭയവും ഭീതിയും നല്‍കിയ ദുരവസ്ഥയുടെ പേരാണ് ഇടതുപക്ഷ ഭരണം. മനുഷ്യന്റെ ജീവിക്കാനുള്ള സ്വതന്ത്ര്യം കോവിഡിന്റെ മറവില്‍ നിഷേധിച്ച്, രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുള്‍ക്കൊള്ളുന്ന ഭരണകൂടം തന്നെയാണ് ഇതില്‍ ഒന്നാം പ്രതി.
#ഈ മോഡല്‍ തുടരാതിരിക്കട്ടെ #

 

 

 

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്: ഇതുവരെ 7539 പേര്‍ പിടിയിലായി

പിടിച്ചെടുത്തത് 3.98 കിലോഗ്രാം എംഡിഎംഎ

Published

on

ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ പിടിയിലായത് 7539 പേര്‍. ഇതില്‍ 7265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 5328 ഉം എന്‍ ഡി പി എസ് ആക്ടിന് കീഴില്‍ വരുന്ന കേസുകളാണ്. ഡി ഹണ്ടിന്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പരിശോധിച്ചു. 3.98 കിലോഗ്രാം എം ഡി എം എയും 468 . 84 കിലോഗ്രാം കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്. അതേ സമയം, പരിശോധനയിലൂടെ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 227 കേസുകളാണ്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

 

Continue Reading

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Trending