Connect with us

Culture

രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള ബി.ജെ.പിയാണ് മുസ്ലിംലീഗിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് കെ.എം ഷാജി

Published

on

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാര്‍ട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരന്‍ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവര്‍ കൊണ്ടു പോകുന്നതിന്റെ പ്രശനമാണത്.നേരത്തെ ഒരു നടന്‍ ഫീല്‍ഡില്‍ നിന്ന് നേരിട്ട് വന്ന് എം പി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്‌ളൈറ്റെടുത്ത് ഐ എസ്സ് സെന്റില്‍ വന്ന് മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചില്‍ വാരാന്‍ തുഷാര്‍ വെള്ളാപ്പള്ളി മുമ്പില്‍ നില്‍ക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാര്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീര്‍ക്കുകയാണ്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശക്കൂറിന് വിലയിടാന്‍ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോഴാണ് സത്യത്തില്‍ ചിരി വരുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ സമരങ്ങളെയും ദേശീയ നേതാക്കളെയും പലതവണ ഒറ്റിയ പാരമ്പര്യമാണ് നിങ്ങള്‍ക്കുള്ളത്. ആറു തവണയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിന് നേരെ 1934 മുതല്‍ വധ ശ്രമം നടന്നത്. എല്ലാം നിങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ. അഹിംസയുടെ മന്ത്രമുയര്‍ത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെയെന്ന ഭീകരന്‍ വെടിയുതിര്‍ത്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കേരളത്തില്‍ പോലും മധുര വിതരണം നടത്തിയാണ് നിങ്ങളുടെ കൂട്ടര്‍ അതാഘോഷിച്ചത് എന്ന് മലയാളത്തിന്റെ മഹാ കവി ഒ. എന്‍. വി പോലും എഴുതിയത് മറക്കേണ്ട.

സ്വാതന്ത്ര്യം നേടിയ ശേഷം ഈ മഹത്തായ രാജ്യത്തിന് ഒരു ഭരണ ഘടന വേണമായിരുന്നു. ആ ചരിത്ര ദൗത്യത്തില്‍ പങ്കു വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് . ഡോക്റ്റര്‍ അംബേദ്കറെ ഭരണഘടനയുടെ നിര്‍മ്മാണ സഭയിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിന്റെ പരിശ്രമം ഒന്ന് മാത്രമാണ്. പോരാ, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണ ഘടനയുടെ കരട് തയ്യാറാക്കിയപ്പോള്‍ അതിന്റെ താഴെ ഒപ്പ് വെച്ച രണ്ടു പേര്‍ മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു. നിങ്ങളുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഈ സമയമത്രയും ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാകയെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നു. പാര്‌ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും പ്രാതിനിധ്യം വഹിച്ചു കൊണ്ട് ജനാധിപത്യത്തെ പരിപോഷിപ്പിച്ചു വരുന്നു. ഈ രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലെ മത മൈത്രിക്ക് ഭംഗം വരുത്തുന്ന ഒരൊറ്റ പ്രസ്താവന പോലും ലീഗിനെതിരെ നിങ്ങള്‍ക്ക് ചൂണ്ടി കാണിക്കാന്‍ കഴിയില്ല.

മറുവശത്ത് നിങ്ങള്‍ ചെയ്ത് പോരുന്നതോ. ഈ ജനങ്ങളുടെ മത മൈത്രിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രസ്താവന പോലും നിങ്ങളുടേതായി ചരിത്രത്തില്‍ എവിടെയും ഇല്ലെന്ന് മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന എമ്പാടും പ്രസ്താവനകള്‍ ദിനേന പുറപ്പെടുവിക്കുന്നു. ഇന്ത്യയില്‍ നടന്ന നൂറു കണക്കിന് കലാപങ്ങളുടെയെല്ലാം ഒരു വശത്ത് നിങ്ങളായിരുന്നു. ആഹാരത്തില്‍ പോലും കയ്യിട്ട് വാരി മനുഷ്യനെ കൊല്ലുന്നു. ഇന്ത്യയുടെ ഭരണഘടന എന്താണോ പറയുന്നത്, അതിന്റെയൊക്കെ മറുവശത്ത് നിങ്ങളെ കാണാം.

എന്നിട്ട്, ഈ ചോരച്ചാലുകളുടെ മുഴുവന്‍ പാപക്കറയില്‍ ചവിട്ടി നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിച്ച് പോരുന്ന മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുമ്പോള്‍ മുഴുവന്‍ വിരലുകളും നിങ്ങളുടെ നേരെയാണ് എന്നോര്‍ക്കുക. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ഇത് ചോദിക്കുവാനുള്ള എന്ത് ധാര്‍മ്മികതയാണുള്ളത്. നൂറു കോടി ഇന്ത്യക്കാരെ പ്രതിനിധികരിച്ചു കൊണ്ട് ഐക്യ രാഷ്ട്ര സഭയിലും വിദേശ രാജ്യങ്ങളിലും ഈ രാജ്യത്തിന്റെ ശബ്ദം മുഴക്കാന്‍ നിയുക്തനായ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് നിങ്ങളുടെ കാലത്ത് പോലും ആ ദൗത്യം നിറവേറ്റി പോന്നിട്ടുണ്ട്. ആ ചരിത്രമൊക്കെ ഓര്‍മ്മപ്പെടുത്തി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും മുസ്ലിം ലീഗിനില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷിയുടെ വിമര്‍ശനമേറ്റു വാങ്ങുകയെന്നാല്‍ അതില്‍ പരം ബഹുമതി ലീഗെന്ന പാര്‍ട്ടിക്ക് വേറെയെന്ത് ലഭിക്കാനാണ്.

കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തില്‍ മൃദുവായി പറഞ്ഞിരുന്ന വര്‍ഗ്ഗീയത രൂക്ഷമാക്കിയത് കൊടും വിഷം ചീറ്റുന്ന ഉത്തരേന്ത്യന്‍ നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ്. അങ്ങനെങ്കിലും ഭാവിയില്‍ എന്നെങ്കിലും വല്ലതും തടയുമെന്ന ചിന്തയാണ്. ഇക്കാലമത്രയും വെയില്‍ കൊണ്ടിട്ട്, ബൈപ്പാസ് ചെയ്ത് കേറുന്നവരെ പോലെ സീറ്റ് കിട്ടുന്നില്ല എന്നത് ചില്ലറ കാര്യമല്ലല്ലോ

വാളയാര്‍ ചെക്ക് പോസ്റ്റിന് അപ്പുറത്ത് ലീഗിന്റെ സഖ്യത്തില്‍ വോട്ട് ചോദിക്കുന്ന ബൃന്ദ കാരാട്ടിനോടും എസ് ആര്‍ പി പിള്ള തിരുമേനിയോടും കൂടിയാണ് ഈ പറയുന്നത്.

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Film

ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു

Published

on

കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

Continue Reading

Trending