Connect with us

main stories

വീട്ടില്‍ നിന്ന് വിജിലന്‍സ് കൈശപ്പെടുത്തിയ പണം തിരിച്ചുതരേണ്ടിവരും: കെ.എം ഷാജി

ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Published

on

കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്‍.എ. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്.

അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

Continue Reading

kerala

പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ശിക്ഷാവിധി ഉച്ചയ്ക്ക് പറയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് പറയും. കാട്ടാക്കട പൂവച്ചല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.

ആദ്യം വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുന്‍പ് പ്രിയരഞ്ജന് തര്‍ക്കമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രതി പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

സിവില്‍ ഡിഫന്‍സിന് വേണ്ടി മെയ് 7 ന് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് എംഎച്ച്എ

സ്ഥിതിഗതികള്‍ അപകടകരമായി തുടരുന്നതിനാല്‍, എംഎച്ച്എയുടെ സജീവമായ നടപടികള്‍ ഇന്ത്യയിലുടനീളം സിവില്‍ തയ്യാറെടുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

Published

on

26 പേരുടെ മരണത്തിനിടയാക്കിയ ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭീഷണികള്‍ക്കെതിരെയുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് മെയ് 7 ന് സമഗ്ര സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒന്നിലധികം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാകിസ്ഥാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. പ്രധാന അതിര്‍ത്തി ക്രോസിംഗുകള്‍ ഇന്ത്യ അടച്ചു. പങ്കാളിത്തം നിഷേധിച്ച പാകിസ്ഥാന്‍, സിംല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചുകൊണ്ടും വ്യാപാരബന്ധങ്ങള്‍ നിര്‍ത്തിവച്ചും തിരിച്ചടിച്ചു.

MHA യുടെ നിര്‍ദ്ദേശം നിരവധി പ്രധാന സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍: സിവിലിയന്‍മാരെ ഉടനടി അറിയിക്കാന്‍ സൈറണുകളുടെ പ്രവര്‍ത്തന സന്നദ്ധത ഉറപ്പാക്കുന്നു.

സിവിലിയന്‍ പരിശീലനം: ശത്രുതാപരമായ ആക്രമണങ്ങളില്‍ പ്രതിരോധ നടപടികളെക്കുറിച്ച് സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിക്കുക.

ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകള്‍: സാധ്യതയുള്ള വ്യോമാക്രമണ സമയത്ത് ദൃശ്യപരത കുറയ്ക്കുന്നതിന് ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നു.

വൈറ്റല്‍ ഇന്‍സ്റ്റാളേഷനുകള്‍ മറയ്ക്കല്‍: വ്യോമ നിരീക്ഷണത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നതിന് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ ആദ്യകാല മറവ്.

ഒഴിപ്പിക്കല്‍ പദ്ധതികള്‍: അടിയന്തര ഘട്ടങ്ങളില്‍ വേഗത്തിലുള്ളതും ചിട്ടയുള്ളതുമായ പ്രതികരണങ്ങള്‍ ഉറപ്പാക്കുന്നതിന് ഒഴിപ്പിക്കല്‍ തന്ത്രങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും പരിശീലിക്കുകയും ചെയ്യുന്നു.

നിയന്ത്രണ രേഖയില്‍ സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ടുണ്ട്. രാത്രിയില്‍ വെടിവയ്പ്പ് നടക്കുന്നതായും ഇരു രാജ്യങ്ങളും തങ്ങളുടെ സൈനിക സന്നദ്ധത വര്‍ധിപ്പിച്ചതായും വിവരം. പിരിമുറുക്കമുള്ള വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

സ്ഥിതിഗതികള്‍ അപകടകരമായി തുടരുന്നതിനാല്‍, എംഎച്ച്എയുടെ സജീവമായ നടപടികള്‍ ഇന്ത്യയിലുടനീളം സിവില്‍ തയ്യാറെടുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

Continue Reading

Trending