Connect with us

Culture

‘മലബാര്‍ കലാപവുമായി കുമ്മനം രാജശേഖരന് ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്’; കുമ്മനത്തെ വെല്ലുവിളിച്ച് കെ.എം ഷാജി

Published

on

കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും കെ.എം ഷാജി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മത സൗഹൃദത്തിന്റെയും, മനുഷ്യ സൗഹൃദത്തിന്റെയും മൂര്‍ത്തമായ പോരാട്ട രൂപമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ജാതിക്കും, വര്‍ഗ്ഗത്തിനും, മതത്തിനും അപ്പുറം ഇന്ത്യക്കാര്‍ എന്ന ഏകത രൂപപ്പെട്ട ചരിത്ര സന്ധിയാണ് സ്വാതന്ത്ര്യ സമരം.

ആര്‍ഷഭാരത സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. വസുധൈവ കുടംബകം എന്ന, ലോകമേ തറവാട് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ യഥാര്‍ഥ ഉടമകള്‍ ദേശീയ പ്രസ്ഥാനങ്ങളാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളാണ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നത്. യഥാര്‍ത്ഥ ഹിന്ദു സനാതന ധര്‍മ്മം ഉള്ളതു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സമരം പാക്കിസ്താന് വാഗ്ദത്തം ചെയ്തിരുന്ന പണം നല്‍കുന്നതിന് വേണ്ടിയായത്.ഇന്ത്യയുടെ കരള്‍ പകുത്ത് പുറത്ത് പോയ ഒരു രാജ്യത്തിന്റെ പ്രശ്‌നത്തില്‍ നീതിയുടെ വിഷയത്തില്‍ അവരുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്ന വിശാലമായ വീക്ഷണത്തെയാണ് ആര്‍ഷഭാരത സംസ്‌കാരം എന്നു വിളിക്കുന്നത്.

വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണ്. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. സത്യത്തെയല്ല, അര്‍ധസത്യങ്ങളെയും, ഊഹിച്ചെടുക്കുന്ന സമര കഥകളെയും ജനങ്ങള്‍ വിശ്വസിക്കും എന്നവര്‍ ധരിച്ചു വെച്ചിരിക്കുന്നു. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ചരിത്രത്തെ കര്‍ട്ടനിട്ട് മറയ്ക്കുകയുമാവാം, വിസ്മൃതിയിലേക്ക് പോകുകയുമാവാം. ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം, പ്രൗഢമായ ഭരണഘടന നില നില്‍ക്കുന്നിടത്തോളം കാലം, വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തെ വിസ്മരിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. പിന്നെയുള്ളത് കര്‍ട്ടനിട്ട് മൂടുകയോ, തെറ്റിധരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്യുക എന്നതാണ്. ആയൊരു ശ്രമത്തിലാണ് കുമ്മനം ഇപ്പോഴുള്ളത്.

ഊരിപ്പിടിച്ച വാളിന് മുന്നില്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ ജീവന്‍ ഉടലിനോട് വേര്‍പ്പെടുമെന്ന് ഉറപ്പിക്കുമ്പോഴും സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ ധീരന്മാരെയാണ് കുമ്മനം പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടയാളുടെ പിന്‍ഗാമിയാണ് കുമ്മനം രാജശേഖരന്‍. സമരവും, സ്വാതന്ത്യവും, ജയില്‍ വാസവും എന്താണെന്ന് മനസിലാക്കാന്‍ വിവേകമുള്ളവരുടെ കൂട്ടത്തിലല്ല സംഘ് പരിവാര്‍.

ഇന്ത്യന്‍ ദേശീയത ഇതര ദേശീയതകളെ പോലെയല്ല. ചേരീ ചേരാ നയം രൂപവത്കരിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ ഏകത്വം എന്നത് മതസൗഹാര്‍ദ്ദത്തിന്റെയും, മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും തുല്യതയില്ലാത്ത കൂട്ടായ് മയാണ്. ഈ കൂട്ടായ്മയെ ഒരു കാലത്തും ആര്‍ എസ് എസിന് അംഗീകരിക്കാനാവില്ല. അത് കൊണ്ടാണ് ഞങ്ങള്‍ / നിങ്ങള്‍, അവര്‍ / ഇവര്‍, ഉന്നതര്‍/ കീഴാളര്‍, വന്നവര്‍ / ഇവിടെയുള്ളവര്‍ എന്ന ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നത്.

സ്വാതന്ത്ര്യ സമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്. നമ്മളതിന് തയ്യാറാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്ക് എന്തായിരുന്നു എന്നതില്‍ ഉള്‍പ്പെടെ കുമ്മനത്തെയും അനുയായികളെയും സംവാദത്തിന് വെല്ലുവിളിക്കുകയാണ്.

ഭരണഘടനയെ അഭാരതീയം,അഹിന്ദുവെന്നും ഒന്നാം സ്വാതന്ത്യ സമരത്തെ ശിപായി ലഹള,മുഹമ്മദീയ ലഹള എന്നും വിളിച്ചാക്ഷേപിച്ച ഗോള്‍വാള്‍ക്കറുടെ അനുയായികളില്‍ നിന്ന് അല്ലെങ്കിലും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Trending