Connect with us

kerala

കെ.എല്‍.എഫ്: വിവാദം കൊഴുക്കുന്നു, സര്‍ക്കാര്‍ വിലാസവും വിരുദ്ധരും

Published

on

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്‍ പരിഹാസവുമായി ഇടത് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. . സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്നാണ് പരാതി. പു.ക.സ പ്രസിഡന്റാണ് അശോകന്‍ ചെരുവില്‍.

അശോകന്‍ ചെരുവില്‍ എഴുതുന്നു-

സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനവും സര്‍ക്കാര്‍ വക പുരസ്‌കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്‍ഗ്ഗങ്ങളാണ്. ടഗോറിന്റെ കാലം മുതന്‍ അത്തരം പ്രതിഷേധങ്ങള്‍ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാല്‍ ഇത്തരം സ്ഥാനമാനങ്ങള്‍ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാല്‍ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.

എന്നാല്‍ പ്രിയപ്പെട്ട കവി എസ്.ജോസഫിന്റെ കേരള സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതില്‍ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്‌നം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. ഡി.സി ബുക്‌സിന്റെ നേതൃത്തത്തില്‍ നടക്കുന്ന കെ.എല്‍.എഫും സാഹിത്യ അക്കാദമിയും തമ്മില്‍ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കെ.എല്‍.എഫിനുണ്ട് എന്നാണ് വാദം. തങ്ങള്‍ ധനസഹായം നല്‍കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് മര്യാദയാവില്ല.

കവികള്‍ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകന്‍ എന്ന നിലയില്‍ പറയാനുള്ളത്.

അതേസമയം കവി ആസാദ് ജോസഫിന് അനുകൂലമായി രംഗത്തുവന്നു.

അദ്ദേഹം എഴുതിയത് ഇങ്ങനെ

കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതായി കണ്ടു. അര്‍ഹതയുള്ള ഇടത്ത് അവഗണിക്കപ്പെട്ടു എന്നതു മതിയായ കാരണമാണ്. ഒരു പരിപാടിയില്‍ ക്ഷണിക്കപ്പെട്ടില്ല എന്നത് അത്ര പ്രധാന വിഷയമല്ല. എന്നാല്‍ പ്രമുഖ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍ ഡയറക്ടറായി വര്‍ഷംതോറും നടത്തുന്ന സാഹിത്യ ആഘോഷത്തില്‍ തുടര്‍ച്ചയായി മാറ്റി നിര്‍ത്തപ്പെടുന്നു അഥവാ ബോധപൂര്‍വ്വം അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ജോസഫിന്. അത് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആര്‍ക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സര്‍ക്കാര്‍ – സ്വകാര്യ (ജജജ) കൂട്ടു സംരംഭമാണ്. സ്‌പോണ്‍സര്‍മാരുണ്ട്. വാടക പവലിയനുകളുണ്ട്. നൂറുകണക്കിന് ക്ഷണിതാക്കളും ആയിരക്കണക്കിന് പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ്. കേരളത്തിലെ പൊതുബോധം നിര്‍ണയിക്കേണ്ട ചര്‍ച്ചകളാണ്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെ വിമര്‍ശിക്കുന്ന ചര്‍ച്ചകളല്ല, അവയുടെ താല്‍പ്പര്യങ്ങളുടെ ബോധാധീശത്വം ഉറപ്പിക്കുന്ന സെഷനുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. അതില്‍ എതിരഭിപ്രായം ധീരമായി പറഞ്ഞവര്‍ തീരെ ഇല്ല എന്നല്ല വിവക്ഷ. പൊതുവേ ഒരു ഹെഗിമണി ഉറപ്പിച്ചു നില നിര്‍ത്തലാണ് ദൗത്യം. അതിനാല്‍ സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിച്ചുകാണും.

ഇങ്ങനെയൊരു വലിയ സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് കെ റെയില്‍പോലുള്ള പീപീപീ പദ്ധതികളെ പരസ്യമായി പിന്തുണച്ച ഒരെഴുത്തുകാരന്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാവും? സാഹിത്യ അക്കാദമി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മുന്‍ പ്രസിഡണ്ടും മറ്റ് അംഗങ്ങളുമെല്ലാം പല സെഷനുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അക്കാദമിയിലെ ഒരംഗത്തോട് എന്തിനാണ് വിവേചനം? സംവരണ സീറ്റില്‍ മത്സരിക്കുന്ന ഒരെഴുത്തുകാരനായി തന്നെ കാണേണ്ടതില്ല എന്ന് ജോസഫ് വ്യക്തമായി എഴുതിക്കണ്ടു. അതു വിവേചനത്തെക്കുറിച്ചുള്ള ഗുരുതരമായ ആക്ഷേപവും പരാതിയുമാണ്. കെ എല്‍ എഫ് എന്നതിലെ കെ എന്തു കെയാണ് അഥവാ ഏതുതരം കെ ആണ് എന്ന ചോദ്യമാണത്.

ജോസഫ് രാജി പിന്‍വലിക്കുമോ എന്ന് അറിയില്ല. ക്ഷമിക്കണം, അങ്ങനെ എഴുതുന്നത് അദ്ദേഹത്തിന്റെ നിശ്ചയത്തെ കുറച്ചു കാണലാണെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് പലവിധ മെയ് വഴക്കളില്ലാതെ ഒരു സാധാരണ മനുഷ്യനും അംഗീകാരത്തോടെ ജീവിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. ജോസഫിന്റെ രാജി അംഗീകൃത സാംസ്‌കാരിക നേതാക്കള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ പൊട്ടിത്തെറിച്ചു പോവുന്ന ചില സന്ദര്‍ഭങ്ങള്‍ തുറന്നു കാണിക്കുന്നു. കേരളത്തിലെ പലവിധ അതിജീവന സമരങ്ങള്‍ നാം കാണുകയില്ലെങ്കിലും കാര്‍ണിവലുകളിലെ പങ്കാളിത്തം ഉറപ്പാക്കാനും അവിടത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും വല്ലാത്ത ഒരു വെമ്പലാണ്. ആ വെമ്പലാണ് കേരളത്തിലെ അധീശ വര്‍ഗ പൊതുബോധം.

സമരങ്ങളിലും അതിന്റെ സാഹിത്യ ആഖ്യാനങ്ങളിലും നമുക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. അതാണ് നവോത്ഥാന പാരമ്പര്യം. അതില്‍ വന്ന ഛേദമാണ് ജോസഫിനെപ്പോലെ ഒരെഴുത്തുകാരന്‍ മാറ്റി നിര്‍ത്തപ്പെടാനോ അങ്ങനെയൊരു തോന്നല്‍ ഉയര്‍ന്നുവരാനോ കാരണമായിട്ടുണ്ടാവുക. പീപീപി സാംസ്‌കാരിക പദ്ധതികള്‍ ജനകീയ സാംസ്‌കാരിക പദ്ധതികളായി തെറ്റിദ്ധരിച്ചുകൂടാ. അവിടെ ജനങ്ങളെ കണ്ടേക്കും. അന്തരീക്ഷവും ആത്മാവും നവലിബറല്‍ മുതലാളിത്ത ആശ്രിതത്വമാണ്.

വിഷയത്തില്‍ മുന്‍ പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി എഴുതിയത് ഇങ്ങനെ

കെ.എല്‍ എഫ് നടന്നപ്പോഴൊക്കെ അതിലെ സാഹിത്യേതര താല്‍പര്യങ്ങളെക്കുറിച്ച് പോസ്റ്റിയിരുന്നെങ്കിലും ഇത്തവണ ഉമ്പാച്ചിപരമായ കാരണങ്ങളാല്‍ അതിന് മുതിരുന്നില്ല. മാത്രമല്ല മുന്‍ കെ.എല്‍.എഫുകളില്‍ ചൂണ്ടിക്കാട്ടിയ ഇഷ്യൂകളേക്കാള്‍ ഏറെയധികമൊന്നും ആരും പറഞ്ഞിട്ടുമില്ല.

എന്നാല്‍ മുമ്പ് സര്‍ക്കാര്‍ മുന്‍കയ്യില്‍ നടന്ന ഒരു സാഹിത്യോത്സവ ശ്രമം ഓര്‍മിക്കുന്നത് ഉചിതമാവുമെന്ന് കരുതുന്നു. എഴുത്തുകാരനായ കെ.വി മോഹന്‍കുമാര്‍ കോഴിക്കോട് കലക്ടറായിരുന്ന കാലം. ജയ്പൂര്‍ ലിറ്റ്‌ഫെസ്റ്റ് മാതൃകയില്‍ കോഴിക്കോട്ടൊരു സാഹിത്യമേള നടത്തണമെന്ന ഐഡിയ അദ്ദേഹം മുന്നോട്ട് വെച്ചു. പ്രാഥമിക ചര്‍ച്ചകളില്‍ ഏവരുമതിനെ സ്വാഗതം ചെയ്തു. പിന്നെ അഞ്ച് മണി കഴിഞ്ഞാല്‍ കലക്ടറുടെ ചേംബറില്‍ കോഴിക്കോടന്‍ സാഹിത്യകാരന്‍മാരുടെ യോഗത്തോട് യോഗമായിരുന്നു പല ദിവസങ്ങളിലും. ചര്‍ച്ചകള്‍, ഉപചര്‍ച്ചകള്‍, കമ്മിറ്റികള്‍, സബ് കമ്മിറ്റികള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ ഈ വിനീതനല്ലാത്തവന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും എഴുത്തുകാരെ കൊണ്ടുവരണമെന്നായിരുന്നു സാറിന്റെ താല്‍പര്യം.

അങ്ങനെയിരിക്കെ ഒരു അപരാഹ്നത്തില്‍ തലസ്ഥാനത്ത് നിന്ന് ഒരുത്തരവിറങ്ങുന്നു. കെ.വി മോഹന്‍ കുമാറിന് സ്ഥലം മാറ്റവും വകുപ്പ് മാറ്റവും . സാഹിത്യപ്രേമികളില്‍ നിരാശയുടെ സുനാമി ആഞ്ഞടിച്ചു. കലക്ടര്‍ ആശ്വാസവചനങ്ങള്‍ ഉരുവിട്ടു. അടുത്ത കലക്ടര്‍ ചാര്‍ജെടുത്ത ശേഷം നമുക്ക് പ്രൊസീഡ് ചെയ്യാം. ഞാനെന്നും കൂടെയുണ്ടാവും എന്നൊക്കെ.

പൊതുവെ ഒരു കലക്ടര്‍ തുടങ്ങിയ പ്രത്യേക പ്രൊജക്റ്റുകള്‍ പിറകെ വരുന്നവര്‍ മൈന്റ് ചെയ്യില്ല. പുതിയ കലക്ടര്‍ പക്ഷേ അങ്ങിനെയായിരുന്നില്ല എന്നല്ല പറയുന്നത് . അവര്‍ പറഞ്ഞു. ‘ എനിക്കീ സാഹിത്യവും കലയുമൊന്നും തലയില്‍ കയറില്ല. ഇവിടെ പിടിപ്പത് പണിയുണ്ട്. നിങ്ങളൊക്കെ എന്താച്ചാ ചെയ്യ് ‘

പിന്നെപ്പിന്നെ നായകനില്ലാത്ത ആ സ്വപ്നാടനം മറ്റെവിടെയോ തുടങ്ങിയ സാഹിത്യോത്സവത്തിലൂടെ സഫലമായിരിക്കണം.
അത് തന്നെയാണോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്പൂര്‍ണ സഹായത്തോടെ കോഴിക്കോട്ടെത്തിയതും ഡി.സി ലിറ്റററി ഫെസ്റ്റ് എന്ന് പേരിടേണ്ടിയിരുന്നതുമായ കെ.എല്‍.എഫ് എന്നും അറിയില്ല. കാരണം അന്നദ്ദേഹം ഇപ്പറഞ്ഞ പ്രസാധകരുമായും എഴുത്തുകാരുമായൊക്കെ ബന്ധപ്പെട്ടിരുന്നു.

കെ.വി മോഹന്‍കുമാറിന്റെ സാര്‍ത്ഥകമാകാത്ത ഈ സ്വപ്നം പക്ഷേ ഇന്ന് പലര്‍ക്കുമറിയില്ല. എന്നാല്‍ കോഴിക്കോടിന് എന്നും ഓര്‍മിക്കാനുള്ള സാംസ്‌കാരികക്കാഴ്ചകള്‍ സമ്മാനിച്ചാണ് അദ്ദേഹം നഗരം വിട്ടത്. കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറയിലേയും കരിങ്കല്‍ ശില്‍പങ്ങളാണത്.

എങ്കിലും വേണം കോഴിക്കോട്ടൊരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ജനകീയ ലിറ്റ് ഫെസ്റ്റ് . തിരുവനന്തപുരത്തെ IFFK പോലെ കോഴിക്കോട്ടൊരു ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ILFK.

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 57800 രൂപ

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

Continue Reading

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

Trending