Connect with us

kerala

അടുക്കള പൊള്ളിച്ച് വിലക്കയറ്റം തുടരുന്നു

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം.

Published

on

മൂനീര്‍ കപ്പാട്

പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും പിന്നാലെ സംസ്ഥാനത്ത് അരിക്കും പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് വില വര്‍ധിച്ചത് ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി. തക്കാളി ഒരു കിലോയ്ക്ക് ചില്ലറ വിപണിയില്‍ 120 രൂപയ്ക്ക് മുകളിലാണ് വില. മൊത്ത വ്യാപാര വിപണിയില്‍ 90 രൂപയും. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്.

സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറുപയറിന് 30 രൂപയാണ് കൂട്ടിയിരിക്കുന്നത്. കുറുവ അരിക്ക് ഏഴ് രൂപയും കൂട്ടിയിട്ടുണ്ട്. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില ഉയരുന്നത്. ചെറുപയര്‍ പരിപ്പിന് 105 രൂപയായിരുന്നത് 116 ആക്കി വര്‍ധിപ്പിച്ചു. മുളകിന് 22 രൂപയാണ് കൂട്ടിയിരിക്കുന്നത്. പരിപ്പിന് ആറ് രൂപ കൂട്ടിയതോടെ കിലോയ്ക്ക് 82 രൂപയായി വില. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 110 രൂപയും ഉഴുന്നിന് 104 രൂപയുമാണ് ഇന്നത്തെ വില. കടുക്, ജീരകം, മട്ട അരി, പഞ്ചസാര എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ ആറ് രൂപയുടെ വര്‍ദ്ധനവാണ് ഒരു കിലോ അരിയില്‍ ഉണ്ടായിരിക്കുന്നത്. പെട്ടെന്നാണ് വില വര്‍ദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്. പച്ചക്കറികളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചു. വെണ്ടയ്ക്കയ്ക്കും ബീന്‍സിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെയാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്.

ഉളളിയുടെ വിലയും കൂടിയതിനാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ചെലവ് കൂടും. മണ്ഡലകാലമായതിനാല്‍ പല വീടുകളിലും സസ്യാഹാരമാണ് കൂടുതലും. പക്ഷെ പുറത്തുനിന്ന് പച്ചക്കറി വാങ്ങി പാചകം ചെയ്യാന്‍ വില സമ്മതിക്കില്ല എന്ന സാഹചര്യമാണ്. വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് വ്യാപരികള്‍ പറയുന്നു. ഇന്ധനവിലയില്‍ ഇടപെടാനോ പച്ചക്കറി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണ്. പച്ചക്കറികള്‍ ലഭിച്ചാല്‍ തന്നെ പൊളളുന്ന വിലയില്‍ ആരും വാങ്ങുന്നില്ല. എടുത്തുവെക്കുന്നവ ചീത്തയാകുന്നു. പച്ചക്കറികള്‍ക്ക് ഏകദേശം എല്ലാത്തിനും നൂറ് രൂപ കൂടുതല്‍ ആയിക്കഴിഞ്ഞു. ഒരു കിലോ പയര്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്. ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും വൃശ്ചികം പൊതുവേ വെജിറ്റേറിയന്‍ സീസണാണ്.

കോവിഡ് കഴിഞ്ഞ് ഹോട്ടലുകള്‍ തുറന്നശേഷം കച്ചവടം ഉഷാറാകുന്ന കാലത്താണ് പച്ചക്കറിയുടെ വിലവര്‍ധന. പാചകവാതകം, വിറക്, ഡീസല്‍ എന്നിവയുടെ വില വര്‍ധനയ്‌ക്കൊപ്പം പച്ചക്കറിയും ചതിച്ചു. കല്യാണ സീസണ്‍ കണക്കാക്കി നേരത്തെ ബുക്കിങ് സ്വീകരിച്ച കേറ്ററേഴ്‌സിനെയും വിലവര്‍ധന ദോഷമായി ബാധിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് റയീസ് നിർവ്വഹിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂർ, പി.ടി.കെ. ഷമീർ, എ.കെ. കെ. തങ്ങൾ, അഷ്റഫ് കിണ വക്കൽ,ഉസ്മാൻ പന്തലൂർ,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള, ഷാജഹാൻ, ഷാനവാസ് മൂവാറ്റുപുഴ, സമീർ പാറയിൽ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ
നജീബ് കുനിയിൽ, , ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കൽ, റാഷിദ് പൊന്നാനി, സുഹൈൽ എടപ്പാൾ,അഹമ്മദ് മുർഷിദ് തങ്ങൾ, യാകൂബ് തിരൂർ, അമീർ കാവനൂർ, സി.വി.എം. ബാവ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകള്‍ കട്ടപ്പുറത്ത്; നിരന്തരം ടയര്‍ കേടാകുന്നു

ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

Published

on

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയറുകള്‍ കൂട്ടത്തോടെ കേടാകുന്നു. ടയര്‍ കട്ട ചെയ്തതില്‍ (റീട്രെഡിങ്) വന്ന പാളിച്ചയാണ് പ്രധാന കാരണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ടയറുകളാണ് കൂട്ടത്തോടെ കേടായിക്കൊണ്ടിരിക്കുന്നത്.

സാധാരണ പുതിയ ടയര്‍ മുപ്പതിനായിരം കിലോമീറ്ററോ അതിലധികമോയാണ് കിട്ടാറ്. റീട്രെഡ് ചെയ്താല്‍ 60,000 കിലോമീറ്റര്‍ ഓടിക്കാം. റീട്രെഡിങ് ചെയ്ത് ലഭിച്ച ടയറുകളാണ് 5,000 കിലോമീറ്റര്‍ പോലും ഓടാതെ ‘കട്ട’ ഇളകി കട്ടപ്പുറത്താകുന്നത്. ഇതുമൂലം പല ദിവസങ്ങളിലും സര്‍വീസ് മുടങ്ങുന്നുണ്ട്.

തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി. കേന്ദ്ര വര്‍ക്ഷോപ്പിലാണ് ടയറുകള്‍ റീട്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലുണ്ടായ പാളിച്ചയാണോ ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ 140 ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിക്കുന്നത്. ഇതില്‍ നൂറെണ്ണം കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയവയാണ്. 40 എണ്ണം കെ.എസ്.ആര്‍.ടി.സി. സിഫ്റ്റ് വാങ്ങിയവയും. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് ഡിപ്പോകളിലാണ് സൗജന്യമായി ലഭിച്ച ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. വാങ്ങി നല്‍കിയവ ആറ്റിങ്ങല്‍, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

Trending