Connect with us

india

കിഷ്ത്വര്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു

പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

Published

on

ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. കിഷ്ത്വാർ ജില്ലയിലെ ചാസ് വനമേഖലയിൽ ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും 11 റാഷ്ട്രീയ റൈഫിൽസ് സംഘവും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിൽ രാവിലെ ഒൻപതു മണിയോടെയാണ് സൈന്യം എത്തിയത്. പിന്നാലെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

india

ഝാര്‍ഖണ്ഡ് പോളിങ് ബൂത്തില്‍, ആദ്യഘട്ടത്തില്‍ ജനവിധി തേടി ചംപായ് സോറനും

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

Published

on

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതു മണ്ഡലങ്ങളുമാണ് ഇന്ന് പൊളിങ് ബൂത്തിലെത്തുന്നത്.

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ശ്രദ്ധേയ മണ്ഡലം മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെല ആണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട ചംപായ് സോറന്‍ ബിജെപി ടിക്കറ്റിലാണ് സെരായ്കെലയില്‍ മത്സരിക്കുന്നത്. ചംപായിയെ നേരിടുന്നത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് മഹാലി തന്നെയാണ്.

ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളില്‍ ഈ മാസം 20 ന് നടക്കും.

പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും, കര്‍ണാടകയില്‍ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബം​ഗാളിൽ നയ്ഹാതി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. ആറു മണ്ഡലങ്ങളിലും ബിജെപിയും തൃണമൂൽ കോൺ​ഗ്രസും തമ്മിലാണ് പോരാട്ടം. 5 മണ്ഡലങ്ങളിൽ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്.ഇതിൽ ഒരു സീറ്റിൽ സിപിഐ (എംഎൽ) ആണ് മത്സരിക്കുന്നത്.

ബിഹാറിൽ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്നും ഇന്ത്യാ സഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്ത് മത്സരിക്കുന്നുണ്ട്. കർണാടകയിൽ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണം അസംബ്ലി സീറ്റിൽ മകൻ നിഖിൽ കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുൻ ബിജെപി നേതാവ് സി പി യോ​ഗേശ്വർ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. ബിജെപി എംഎൽസി സ്ഥാനം രാജിവെച്ചാണ് യോ​ഗേശ്വർ കോൺ​ഗ്രസിൽ ചേർന്നത്. മുമ്പ് 5 തവണ നിയമസഭാം​ഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവിൽ മകൻ ഭരത് ബി ബൊമ്മെയും (ബിജെപി) ഇ തുക്കാറാം (കോൺഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തിൽ ഭാര്യ ഇ അന്നപൂർണയും മത്സരിക്കുന്നു.

Continue Reading

india

പാണക്കാട് ഖാസി ഫൗണ്ടേഷൻ നീലഗിരി ജില്ലാ കൺവെൻഷൻ

പാണക്കാട് സയ്യിദന്മാര്‍ മേല്‍ ഖാസിമാരാ യിട്ടുള്ള മഹല്ലുകളുടെയും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി പ്രസ്തുത മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെ സംയുക്ത യോഗമാണ് സംഘടിപ്പിച്ചത്.

Published

on

ഗുഡലൂര്‍: പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നീലഗിരി ജില്ലാ കമ്മറ്റി രൂപീകരണവും കണ്‍വെന്‍ഷനും ഗൂഡല്ലൂര്‍ ജാനകിയമ്മാള്‍ കല്യാണ മണ്ഡപത്തില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദന്മാര്‍ മേല്‍ ഖാസിമാരാ യിട്ടുള്ള മഹല്ലുകളുടെയും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി പ്രസ്തുത മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെ സംയുക്ത യോഗമാണ് സംഘടിപ്പിച്ചത്.

മഹല്ല് ശാക്തീകരണത്തിനും സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും മേഖല, ജില്ല സഹകരണത്തിന് വേണ്ടിയും, സുന്നി മഹല്ല് ഫെഡറേഷന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന തിനുമായിരുന്നു കണ്‍വെന്‍ഷന്‍.

സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് കെ ബാപ്പു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓ.കെ.എസ് ത ങ്ങള്‍ യോഗം ഉല്‍ഘാടനം ചെയ്തു. എന്‍ ആര്‍ അബ്ദുല്‍ മജിദ് സ്വാഗതം പറഞ്ഞു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി, സലിം എടക്കര കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. സമസ്ത നീലഗിരി ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം.ബാഖവി, എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് അ ബുബക്കര്‍ ബാഖവി, സമസ്ത ജില്ലാ ട്രഷറര്‍ മൊയ്ദീന്‍കുട്ടി റഹ്മാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സു ലൈമാന്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രതിനിധി ഹനീഫ ഫൈസി, ഹനീഫ വട്ട കളരി, ബഷീര്‍ കരുവള്ളി, മു ജീബ് മുകളേല്‍, ബഷീര്‍ പി.കെ, ഫൈസല്‍ കെ.പി, യു സഫ് ഹാജി, നാസര്‍ ഹാജി, കു ഞ്ഞാവ ഹാജി, സബാത്, അന്‍ വര്‍ മടക്കല്‍, ഷാജി കുറ്റിമുച്ചി, ഫുഹാദ്, റഷിദ് ദേവര്‍ശോല, ഷാനവാസ് എം.എ, ആബിദ്, കെ.എം മുസ്തഫ, ഫൈസല്‍ എം.എസ്, ബഷീര്‍ എം.പി എന്നിവര്‍ സംബന്ധിച്ചു. ഫൈസല്‍ ഫൈസി നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി ഭാരവാഹി കളായി കെ.ബാപ്പു ഹാജി (പ്ര സിഡന്റ്), ഫൈസല്‍ ഫൈസി (ജനറല്‍ സെക്രട്ടറി), അബ്ദുറഹി മാന്‍ കുട്ടി (ട്രഷറര്‍) തിരഞ്ഞെടുത്തു.

Continue Reading

india

‘ഗ്യാ​ര​ന്റി’​യോ​ടെ പ​റ​യാം,​ മോദി ഭരണഘടന വായിച്ചിട്ടില്ല: രാഹുൽ ഗാന്ധി

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ, എ​ത്ര കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന്​ മോ​ദി​യോ​ട്​ ജ​ന​ങ്ങ​ൾ ചോ​ദി​ക്ക​ണം -രാ​ഹു​ൽ പ​റ​ഞ്ഞു.

Published

on

ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും വി​ശ്ര​മ​മി​ല്ലാ​തെ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ ലോ​ക്​​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ചൊ​വ്വാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ണ്ഡി​യ​യി​ൽ മ​ഹാ വി​കാ​സ്​ അ​ഘാ​ഡി (എം.​വി.​എ)​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ലാ​ണ്​ പ​രാ​മ​ർ​ശം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രി​ക്ക​ൽ പോ​ലും ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ ‘ഗ്യാ​ര​ന്റി’​യോ​ടെ ത​നി​ക്ക്​ പ​റ​യാ​നാ​കു​മെ​ന്ന്​ പ​റ​ഞ്ഞ രാ​ഹു​ൽ, അ​ദ്ദേ​ഹം വാ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഉ​ള്ള​ട​ക്ക​ത്തെ ആ​ദ​രി​ക്കു​മാ​യി​രു​ന്നു​വെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ, എ​ത്ര കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന്​ മോ​ദി​യോ​ട്​ ജ​ന​ങ്ങ​ൾ ചോ​ദി​ക്ക​ണം -രാ​ഹു​ൽ പ​റ​ഞ്ഞു.

Continue Reading

Trending