Connect with us

main stories

കിഫ്ബി സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയത് വിവാദം മുന്‍കൂട്ടികണ്ട്- വി.ഡി സതീശന്‍

കിഫ്ബിയെഅല്ല, ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സി.എ.ജി വിമര്‍ശിക്കുന്നത്.

Published

on

തിരുവനന്തപുരം : കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുമുള്‍പ്പെടെ നടത്തിയ കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയെഅല്ല, ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സി.എ.ജി വിമര്‍ശിക്കുന്നത്. ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എക്‌സിറ്റ് മീറ്റിംഗ് മിനിറ്റ്‌സ് സി.എ.ജി നല്‍കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിയമസഭയില്‍വെക്കുമ്പോഴുണ്ടാകുന്ന വിവാദം മുന്‍കൂട്ടികണ്ടുകൊണ്ടാണ്.

രാഷ്ട്രീയ നിറംകലര്‍ത്തി സിഎജിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് എം. ഉമ്മര്‍ എം.എല്‍.എ, വി.ടി ബല്‍റാം എന്നിവരും സംസാരിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നേര്യമംഗലം അപകടം; ബസിനടിയില്‍ കുടുങ്ങിയ 15കാരി മരിച്ചു

എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു.

Published

on

എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിനി അനീറ്റ (15) യാണ് മരിച്ചത്.

ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20ഓളം പേര്‍ക്ക് പരിക്കുണ്ട്. അതേസമയം ഒരു യുവാവിന്റെ പരിക്ക് ഗുരുതരമാണ്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹം കട്ടപ്പന ആശുപത്രിയില്‍.

 

Continue Reading

kerala

വീണ്ടും കാട്ടാനാക്രമണം; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു.

Published

on

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

 

Continue Reading

GULF

റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല

അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.

Published

on

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.

പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. 05-05-2025 സൗദി സമയം രാവിലെ 10ന് കേസ് വീണ്ടും പരിഗണിക്കും.

 

Continue Reading

Trending