Connect with us

business

നിലമ്പൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍

Published

on

നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍. മികവിന്റെ കേന്ദ്രം പദ്ധതി – ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നിലമ്പൂര്‍ – 8.4 കോടി രൂപ (കിഫ്ബി 5 കോടി), ഹൈസ്‌കൂള്‍ വിഭാഗത്തിന് രണ്ടു നിലകളിലായി 30 പുതിയ ക്ലാസ് റൂമുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി കെട്ടിടം, ഡൈനിങ് ഹാള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.1000-ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ഭൗതിക സാഹചര്യ വികസനം – 3 കോടി രൂപ വീതം.ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൂക്കോട്ടുംപാടം – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടക്കര – നിര്‍മാണം ആരംഭിച്ചു. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുത്തേടം – നിര്‍മാണം ആരംഭിച്ചു ഗവ. യു.പി സ്‌കൂള്‍, പറമ്പ – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു കോടി രൂപ ചെലവഴിക്കുന്ന സ്‌കൂളുകള്‍ – ഗവ. ഹൈസ്‌കൂള്‍ മരുത,ഗവ. ഹൈസ്‌കൂള്‍ മുണ്ടേരി,ഗവ. യു.പി. സ്‌കൂള്‍ കുറുമ്പലങ്ങോട്,ഗവ. യു.പി. സ്‌കൂള്‍ പള്ളിക്കുത്ത,ഗവ. എല്‍.പി. സ്‌കൂള്‍ ചന്തക്കുന്ന്, ഗവ. മോഡല്‍ യു.പി. സ്‌കൂള്‍ നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ നിലമ്പൂര്‍ ഗവ. യു.പി സ്‌കൂള്‍ പുള്ളിയില്‍. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന്- 10 കോടി രൂപ. ഗവ. മാനവേദന്‍ സ്‌കൂളില്‍ നിലമ്പൂര്‍ മിനി സ്റ്റേഡിയം കോപ്ലക്‌സ് – 18.26 കോടി രൂപയുടെ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. മലയോര ഹൈവേ റീച്ച് 1 – പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് വരെ – 115 കോടി രൂപ – റീച്ച് 2 – പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെ – 45 കോടി രൂപ – നിലമ്പൂര്‍ ജില്ലാ ആസ്പത്രി – ഒ.പി. ബ്ലോക്ക്, കാഷ്യാലിറ്റി, ഡയഗനോസ്റ്റിക് ബ്ലോക്ക് എന്നിവയുടെ നവീകരണം – 30 കോടി രൂപ – നിലമ്പൂര്‍ കളത്തിന്‍കടവ് റഗുലേറ്റര്‍ കം ഫൂട്ട്ബ്രിഡ്ജ് – 60 കോടി രൂപ – മൂത്തേടം പഞ്ചായത്തില്‍ 2.25 കോടി രൂപ ചെലവഴിച്ച് വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സ്ഥാപിക്കുന്നു – പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.

 

business

തിരിച്ചു കയറി സ്വര്‍ണവില; പവന് 480 രൂപ കൂടി

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി.

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായി. (Kerala gold price december 21 )

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറയുന്നതാണ് ഇന്നലെ വരെ കണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെന്‍സെക്‌സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നീ കമ്പനികള്‍ ചേര്‍ന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളും തകര്‍ച്ചക്കുള്ള കാരണമായി.

സെക്ടറുകളില്‍ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ 1.67, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി.

Continue Reading

business

വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ വില; പവന് 59,640

ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്.

Published

on

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

Continue Reading

Trending