Connect with us

kerala

‘വ‍ൃക്ക,കരൾ വിൽപനയ്ക്ക്’; ബോർഡ് വച്ച ദമ്പതികൾക്കെതിരെ പോലീസ് നടപടി

ഇത്തരം ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു

Published

on

തിരുവനതപുരം നഗരത്തിലെ മണക്കാട് വീടിനു മുകളിൽ ‘വ‍ൃക്ക, കരൾ വിൽപനയ്ക്ക്’എന്ന എഴുതിയ
ബോർഡ് വച്ച ദമ്പതികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്.
ബോർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ബോർഡിൽ നൽകിയ നമ്പറിലേക്കു വിളിച്ചപ്പോൾ ആകെയുളള വരുമാനം നിലച്ചതിനാൽ കുടുംബം മുന്നോട്ട് പോകാനും കടബാധ്യത തീർക്കാനും വേണ്ടിയാണ് ബോർഡ് വച്ചതെന്ന് വീട്ടിലെ താമസക്കാർ പറഞ്ഞതിനെ തുടർന്നാണ് സംഗതി പ്രശ്നമായത്.

ഇത്തരം ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

സംഭവത്തില്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. അതേസമയം നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്തി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത തകര്‍ച്ചയില്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിര്‍മ്മാണ അപാകതകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ നേരത്തതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം.

Continue Reading

kerala

രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

Published

on

തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയിലേക്ക്. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. എന്നാല്‍ താന്‍ ഇതുവരെ സിപിഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു.

‘ബിജെപി എന്റെ ഇഷ്ടമാണ്. രാവിലെ വരെ സിപിഐഎം ആയിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ ഉള്ളതുപോലെ പ്രവര്‍ത്തിക്കും.’, ഗോകുല്‍ പറഞ്ഞു.

2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് – സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. മലപ്രദേശങ്ങളിലോ ഒറ്റപെട്ട ഇടങ്ങളിലോ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത മണിക്കൂറില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാവും. കാലവര്‍ഷത്തിനു മുനോടിയായി മഴ നാളെ മുതല്‍ കനക്കും എന്നാണ് അറിയിപ്പ്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending