Connect with us

india

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു; ബിജെപിയിലേക്കെന്ന് അഭ്യൂഹം

ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും

Published

on

ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവില്‍ നടി ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ട നടി ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ആഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.

ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് നാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നടി കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു. അതിനിടെ, കടുത്ത സംഘ്പരിവാര്‍ വിരുദ്ധയായ നടിയുടെ മുന്‍ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സങ്കികള്‍ മങ്കികളാണെന്നായിരുന്നു താരത്തിന്റെ ഒരു ട്വീറ്റ്.

തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

india

ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ തുറന്ന യുദ്ധമായി കണക്കാക്കും, ശക്തമായി നേരിടും; താക്കീത് നല്‍കി ഇന്ത്യ

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു

Published

on

ഇനിയും ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ഇന്ത്യ പാകിസ്താന് താക്കീത് നല്‍കി.

ഇതിനിടെ, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാര്‍ എന്നിവര്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കി പാക് ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

നിലവില്‍ ജമ്മുവില്‍ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

india

ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കിയേക്കും; ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാറ്റാന്‍ സാധ്യത

ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്. മെയ് 25ന് കൊല്‍ക്കത്തയില്‍ തീരുമാനിച്ച ഫൈനല്‍ മാറ്റുമെന്നും ഉറപ്പായി. സംഘര്‍ഷത്തിന് അയവുവന്നാല്‍ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം.

വെടിനിര്‍ത്തല്‍ തീരുമാനിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

Published

on

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.

Continue Reading

Trending