Connect with us

News

64 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖമുദ്രയായ പരസ്യവാചകം ഉപേക്ഷിച്ച് കെഎഫ്‌സി, കാരണം കോവിഡ്

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്‌സി അറിയിച്ചു

Published

on

ഡബ്ലിന്‍: വര്‍ഷങ്ങളായി കെഎഫ്‌സിയുടെ മുഖമുദ്രയാണ് ഭക്ഷണം കഴിച്ച് കൊതി തീരാതെ വിരല്‍നക്കുന്നവരെ കാട്ടിയുള്ള ‘ഫിംഗര്‍ ലിക്കിംഗ് ഗുഡ്’ എന്ന പരസ്യ വാചകം.ഇപ്പോഴിതാ, 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരസ്യവാചകം ഉപേക്ഷിച്ചിരിക്കുകയാണ് കെ.എഫ്.സി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്‌സി അറിയിച്ചു.

വൈറസിനെ ചെറുക്കാന്‍ കൈകള്‍ നല്ലപോലെ ശുചിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് ദുരന്തം; പുനരധിവാസ കരട് പട്ടികയിലും വെള്ളം ചേര്‍ത്ത് അധികാരികള്‍

ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു

Published

on

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ വെള്ളം ചേര്‍ത്ത് അധികാരികള്‍. കരട് പട്ടികയിലെ നിരവധി അപാകതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദുരന്തബാധിതര്‍. ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു. ഇതിനെതിരെ ദുരന്തബാധികര്‍ എല്‍എസ്ജെഡി ജോയിന്റെ ഡയറക്ടര്‍ക്ക് പരാതി നല്‍കും.

ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര്‍ ഇപ്പോഴും ദുരിതത്തിന്നാല്‍ ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില്‍ പൂര്‍ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

india

വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് സംഭല്‍ എം.പിയായ സിയാഉര്‍ റഹ്മാന്‍ ബര്‍ഖിന് 1.91 കോടി രൂപ പിഴയിട്ട് യോഗി സര്‍ക്കാര്‍

അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉറിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ ഇപ്പോള്‍ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

Published

on

ഉത്തര്‍പ്രദേശ് സംഭലില്‍ ഷാഹി മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ തുടരുന്നതിനിടെ സ്ഥലം എം.പി സിയാഉര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ പ്രതികാരനടപടികള്‍ തുടര്‍ന്ന് യു.പി സര്‍ക്കാര്‍. അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉറിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ ഇപ്പോള്‍ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

സംഭലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം.പിയാണ് സിയാഉര്‍ റഹ്മാന്‍ ബര്‍ഖ്. മീറ്ററുമായി കണക്ട് ചെയ്യാതെ വീട്ടിലേക്കുള്ള വൈദ്യുതി ഉപയോഗിച്ചു എന്നാരോപിച്ചാണ് എം.പിക്ക് നേരെ വൈദ്യുതി ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എം.പിയുടെ പിതാവിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. അനുവദിച്ച ലോഡിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എം.പിയുടെ വീട്ടില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി വകുപ്പിന്റെ ഒരു സംഘം രണ്ട് ദിവസം മുമ്പ് സിയാഉറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. മാസങ്ങളായി എം.പിയുടെ വീട്ടില്‍ വൈദ്യുതി ബില്ല് ഇല്ലായിരുന്നുവെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സംബാലിലെ ദീപ സരായ് പ്രദേശത്താണ് സിയാ ഉറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള ഓടയ്ക്ക് മുകളില്‍ അനധികൃതമായി കോവണിപ്പടികള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ എം.പിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ സിയാഉറിനെതിരെ അധികൃതര്‍ സ്വീകരിച്ച അഞ്ചാമത്തെ നിയമ നടപടിയാണിത്. നവംബര്‍ 24ന് നഗരത്തിലെ കോട് ഗാര്‍വി ഏരിയയിലെ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഷാഹി ജുമാ മസ്ജിദില്‍ കോടതി സര്‍വെ ഉത്തരവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍വേക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ആറ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതോടെ അക്രമവുമായി ബന്ധപ്പെട്ട് സിയാഉര്‍ റഹ്മാനുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Continue Reading

kerala

എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Published

on

ചികിത്സയില്‍ തുടരുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എംടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവില്‍ തുടരുകയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കന്‍മാര്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ഫോണിലൂടെ വിളിച്ച് അന്വേഷിച്ചിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും എംടിയെ കാണുന്നതിനായി ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു.

Continue Reading

Trending