Connect with us

kerala

കെറെയില്‍; കേരളത്തെ വിഭജിക്കും, എന്തുകൊണ്ടാണ് ചെലവ് കുറച്ച് കാണിക്കുന്നത്, വസ്തുതകള്‍ വ്യക്തമാക്കത്തത്: മെട്രോ മാന്‍ ഇ ശ്രീധരന്‍

എണ്ണൂറിഞ്ഞടുത്ത് ആര്‍.ഒ.ബികള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടി വരുമെന്നും ഇതിനായി ഏകദേശം 16000 കോടി ചെലവ് വരുമെന്നും പറഞ്ഞ അദ്ദേഹം എസ്റ്റിമേറ്റില്‍ ഇത് കാണിക്കുന്നില്ലെന്നും തുടര്‍ന്ന് സര്‍ക്കാരിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.

Published

on

കെറെയിലിന്റെ വിശദമായ പദ്ധതി രേഖ പുറത്തുവിടാന്‍ സാധിക്കില്ലെന്ന സര്‍ക്കാറിന്റെ വാദം വളരെ വിചിത്രമാണെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കെറെയില്‍ സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ വ്യക്തമാക്കതതെന്നും ചെലവ് കുറച്ച് കാണിക്കുന്നതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. എണ്ണൂറിഞ്ഞടുത്ത് ആര്‍.ഒ.ബികള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടി വരുമെന്നും ഇതിനായി ഏകദേശം 16000 കോടി ചെലവ് വരുമെന്നും പറഞ്ഞ അദ്ദേഹം എസ്റ്റിമേറ്റില്‍ ഇത് കാണിക്കുന്നില്ലെന്നും തുടര്‍ന്ന് സര്‍ക്കാരിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.

ഡി.പി.ആര്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും പത്തിനടുത്ത് പദ്ധതികളുടെ ഡി.പി.ആര്‍ താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതെല്ലാം പൊതുസമൂഹത്തിന് പരിശോധിക്കാമായിരുന്നെന്നും ശ്രീധരന്‍ വ്യക്തമാക്കി.  സില്‍വര്‍ലൈന്‍ പോകുന്ന ഇടങ്ങളില്‍ ട്രാക്കിന്റെ ഇരു ഭാഗങ്ങളിലും ഭിത്തി നിര്‍മിക്കേണ്ടിവരുമെന്നും ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ആയതിനാല്‍ സംസ്ഥാനത്ത് വളരെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടാകുമെന്നും വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങള്‍ളെ ഭിത്തി തടസ്സപ്പെടുത്തുമെന്നും വ്യക്തമാക്കി. പദ്ധതി നടപ്പിലായാല്‍ കുട്ടനാടിനുണ്ടായ പോലെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും കേരളത്തിലെ 393 കിലോമീറ്ററിലും അത് ആവര്‍ത്തിക്കുകമെന്നും കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ചികിത്സക്കിടെ ഡ്രൈവര്‍ മരിച്ചു

Published

on

കോട്ടക്കല്‍: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയ ഡ്രൈവര്‍ ചികിത്സക്കിടെ മരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കാദറാണ് (45) മരിച്ചത്. മഞ്ചേരി തിരൂര്‍ പാതയില്‍ ഓടുന്ന ടി.പി ബ്രദേഴ്‌സ് സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ ഖാദര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.

കണ്ടക്ടറോട് തല കറങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സുരക്ഷിതമായി നിര്‍ത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു.

 

Continue Reading

kerala

അപകടത്തെ തുടര്‍ന്ന് തര്‍ക്കം; അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്.

Published

on

അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയാടിരുന്നു. താഴെ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കാല്‍മണിക്കൂറോളം വിദ്യാര്‍ത്ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. 15 മിനിറ്റ് വൈകിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

Continue Reading

kerala

ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്.

Published

on

പാലക്കാട് പട്ടാമ്പിയില്‍ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുന്നതിന് വീട്ടിലെത്തിയതോടെ ജയ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവത്തില്‍ 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെയാണ് ജയ മരിച്ചത്. പട്ടാമ്പി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. 2015 മുതല്‍ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

മുന്നറിയിപ്പ് നല്‍കിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജപ്തി നടപടികള്‍ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തും.

 

 

Continue Reading

Trending