Connect with us

kerala

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ചൊവ്വാഴ്ച (ജൂൺ 27) രാത്രി 11.30 വരെ 2.3 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 51 സെന്റിമീറ്ററിനും 63 സെന്റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending