Connect with us

kerala

ഭൂമി തരം മാറ്റൽ: അധികമായി അടപ്പിച്ച 6.20 ലക്ഷം രൂപ തിരികെ നൽകാൻ ഉത്തരവ്

തങ്കമണി നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു.അധികമായി ഈടാക്കിയിട്ടുള്ള തുക തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശിപാർശ.

Published

on

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരം മാറ്റിയ ഭൂമിക്ക് ഉദ്യോഗസ്ഥർ അധികമായി അടപ്പിച്ച 6,20,044 രൂപ തിരികെ നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു.ഏലൂർ വില്ലേജിൽ ബ്ലോക്ക് 169 റീസർവേ 17, 24 എന്നിവയിൽപെട്ട ഭൂമിയുടെ തരം മാറ്റം അനുവദിക്കാൻ അധികമായി തുക അടപ്പിച്ചുവെന്ന് തങ്കമണി ദാസ് നൽകിയ പരാതിയിലാണ് ഉത്തരവ്.ആകെ 8.26,464 രൂപ അടക്കേണ്ടതിന് തങ്കമണി ദാസിൽനിന്ന് ഉദ്യോഗസ്ഥർ 14,46,508 രൂപ ഫീസ് ഈടാക്കിയെന്നാണ് പരാതി.തങ്കമണി കോടതിയെ സമീപച്ചതിനെ തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഉത്തരവ്.തങ്കമണി നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു.അധികമായി ഈടാക്കിയിട്ടുള്ള തുക തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശിപാർശ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് 10വയസ്സുകാരികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, പിന്നാലെ തട്ടിക്കൊണ്ടുപോകാനും ശ്രമം

കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Published

on

എറണാകുളത്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ 10 വയസ്സുള്ള രണ്ട് കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തില്‍ അക്രമി എത്തിയതിന് പിന്നാലെ വാന്‍ നിര്‍ത്തിയിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.

പൊലീസിനെ വിവരം അറിയിച്ചെങ്കിലും പിന്നീട് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കൂടെ വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു.അക്രമി മസ്‌ക് ധരിച്ചിരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കി.

Continue Reading

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

Trending