Connect with us

kerala

ജയിലുകളിലെ അപര്യാപ്തതകള്‍ പഠിക്കാന്‍ ഉന്നതതല സമിതി

സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്

Published

on

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്. ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

 

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

കാലവര്‍ഷം ഈമാസം 27ന് തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ജൂണ്‍ ഒന്നോടെയാണ് കാലവര്‍ഷം എത്താറ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡിഹണ്ട്; 98 പേര്‍ പിടിയില്‍

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

on

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 98 പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് എം.ഡി.എം.എ (1.57ഗ്രാം ), കഞ്ചാവ് (8.4894 കി.ഗ്രാം), കഞ്ചാവ് ബീഡി (54 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1757 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 12 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം; പി.എം.എ സലാം

നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്.

Published

on

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ പി സി ആര്‍ പ്രകാരമുള്ള ഫീസാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലും ഒ ബി സി വിഭാഗത്തിന് പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുമ്പില്‍ ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂര്‍വ്വം കാണുകയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗ (ഓ ബി സി) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അടിയന്തിരമായി സംവരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.

Continue Reading

Trending