Connect with us

kerala

ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു, മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഒൿടോബർ 31 ആണ് അവസാന തീയതി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Published

on

സപ്ലൈക്കോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു .കർഷകർക്ക് സപ്ലൈക്കോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്താം.നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ച്കൊണ്ടുവേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഒൿടോബർ 31 ആണ് അവസാന തീയതി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഈ സീസണിലേക്ക് സപ്ലൈക്കോക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് , സംസ്‌കരിച്ച് അരിയാക്കുവാൻ താൽപ്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. .അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. സപ്ലൈക്കോ നിഷ്ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. ഒരു ക്വിന്റൽ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചണ ചാക്കിൽ നിറച്ചു തിരികെ തരുന്നതിന് 202 രൂപയാണ് മില്ലുകൾക്ക് നൽകുന്നത് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ അപേക്ഷകൾ 2023 ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 30 വരെ സപ്ലൈക്കോ ഹെഡ് ഓഫീസിൽ നൽകേണ്ടതാണ് . വിശദവിവരങ്ങൾ സപ്ലൈക്കോയുടെ www.supplycopaddy.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാണക്കാട് കുടുംബം കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം: കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് തിരുമേനി

Published

on

പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൌൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം വ്യക്തമാക്കി.

മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തമായിരുന്നു തിരുവനന്തപുരത്ത് നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷനെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യർ ഒത്തുകൂടിയിരിക്കുന്ന കാഴ്ച പലവർണങ്ങളും ഗന്ധങ്ങളുമുള്ള പൂവുകൾ നിറഞ്ഞ പൂന്തോട്ടം പോലെ മനോഹരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സ്വാമി അശ്വതി തിരുനാൾ, പി മുഹമ്മദാലി (ഗൾഫാർ), ഫാ. യൂജിൻ പെരേര (ലത്തീൻ സഭ), പി രാമചന്ദ്രൻ (സി.സി.സി ജനറൽ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂർ സോമരാജൻ, സി.എച്ച് റഹീം, എം.എം സഫർ, ഫാ. തോമസ് കയ്യാലക്കൽ, അഡ്വ. മുഹമ്മദ് ഷാ, സാജൻ വേളൂർ, എം.എസ് ഫൈസൽ ഖാൻ, ഡോ. പി നസീർ തുടങ്ങിവർ സംസാരിച്ചു.

Continue Reading

gulf

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു; പുസ്തകത്തിന്റെ റോയൽറ്റി ICWF ലേക്ക് നൽകും

സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്

Published

on

ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.

Continue Reading

crime

നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്യു

സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും കുട്ടയുടെ പിതാവ്‌
ആരോപിച്ചിരുന്നു

Published

on

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്യു നടത്തിയ മാര്‍ച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേ സമയം തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അച്ഛന്‍ സജീവ് ആവശ്യപ്പെട്ടിരുന്നു.അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സജീവ് പറഞ്ഞു.

നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു. സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സജീവ് ആരോപിച്ചിരുന്നു.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നാണ് വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

 

Continue Reading

Trending