Connect with us

kerala

വൈവിധ്യമാര്‍ന്ന മുള ഉപകരണങ്ങളുമായി കേരളബാംബൂഫെസ്റ്റ് ശ്രദ്ധേയമാകുന്നു

ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.

Published

on

കൊച്ചി: കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും പങ്കെടുക്കുന്ന കേരലബാംബൂ ഫെസ്റ്റ് ജനശ്രദ്ധയാകര്‍ഷിക്കുന്നു. ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനവും വില്‍പനയുമുണ്ട്. സംസ്ഥാന ബാംബൂമിഷന്‍ പരിശീലകര്‍ രൂപകല്‍പ്പനചെയ്ത കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ഗാലറിയും സജ്ജമാണ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണസ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നു.മുളയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി കേരളത്തിലെ ഉല്‍പന്നങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ വിപണി തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. അച്ചടിഉള്‍പ്പടെയുള്ള മേഖലകളില്‍ മുളയുടെ ആവശ്യം കൂടുതലാണ്. ഇതിനായി മുളയുടെ കൃഷി വ്യാപിപ്പിക്കുക എന്നതാണ് മാര്‍ഗം. വന നിയമങ്ങള്‍ മൂലം മുള വെട്ടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സാരമായ നിയന്ത്രണങ്ങളുണ്ട്. മന്ത്രിസഭാതലത്തില്‍ ഇതില്‍ ഇളവ് നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളബാംബൂ എന്ന പേരില്‍ മുളയുടെ ബ്രാന്‍ഡിംഗ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലേക്ക് കരകൗശല മേഖലയിലുള്ള തൊഴിലാളികള്‍ കടന്നു വരണം. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 5400 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് ഇതു വരെ ഉണ്ടായത്. 2.09 ലക്ഷം പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ഉമതോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്യാം വിശ്വനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സൂരജ്, നാഷണല്‍ ബാംബൂ മിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. എസ് ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.

 

 

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending