Connect with us

kerala

കേരളസര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി; നടപടി പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ

സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ് വലിയ ചര്‍ച്ചയായിരുന്നു

Published

on

തിരുവനന്തപുരം: ഏറെ വിവാദമായ കേരളസര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണിത്. സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ് വലിയ ചര്‍ച്ചയായിരുന്നു.

അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം. എന്നാല്‍ ഈ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ നിയമനം നേടിയവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടുകയും ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസില്‍ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാല്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിട്ടു.

ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനില്‍ക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, പ്രോവിസി ഡോ. വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ഇതില്‍ എ എ റഷീദും, എം പി റസ്സലും സിപിഎം നേതാക്കളാണ്.

പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവര്‍ പക്ഷേ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതില്‍ അന്വേഷണം വന്നപ്പോള്‍, വിരമിച്ച ശേഷം ലാപ്‌ടോപ്പ് മോഷണം പോയെന്ന് വിസി അന്വേഷണസംഘത്തെ ഒരു വര്‍ഷത്തിന് ശേഷം അറിയിച്ചത് വേറെ വിവാദമായി. ഇങ്ങനെ ഏറെ തിരിമറികള്‍ നടന്ന കേസാണ്, ഹൈക്കോടതി വിശദമായ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും തെളിവില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending