Connect with us

kerala

കേരള സര്‍വകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി

മാര്‍ഗംകളി ഇനത്തിന്റെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി.എന്‍.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

മാര്‍ഗംകളി ഇനത്തിന്റെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി.എന്‍.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൃത്താധ്യാപകനാണ് മരിച്ച ഷാജി.

രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിധി കര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിര്‍ത്തി വെക്കുകയായിരുന്നു.

ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സര്‍വകലാശാല യൂണിയന്‍ വാട്‌സ് ആപ് സന്ദേശം തെളിവായി നല്‍കി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോണ്‍മെന്റ് പോലീസ് വേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് കന്റോണ്‍മെന്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു.

kerala

കടപ്പുറത്ത് ചരിത്ര സംഗമത്തിന് എം.എസ്.എഫ്; ഫ്‌ളാഗ് മാര്‍ച്ചിന് സ്വാഗതസംഘമായി

ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും

Published

on

ഫെബ്രുവരി 26 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ഫ്ളാഗ് മാര്‍ച്ചും പൊതു സമ്മേളനവും വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു. എം.എസ്.എഫിന്റെ സമ്മേളന ചരിത്രത്തില്‍ റാലിയും പൊതുസമ്മേളനവും കടപ്പുറത്തിന്റെ മണ്ണിലേക്ക് എത്തുന്നു എന്നതാണ് ഫ്ളാഗ് മാര്‍ച്ചിനെ വ്യത്യസ്തമാക്കുന്നത്. എം. എസ്. എഫിന്റെ അംഗബലത്തെ പ്രകടമാക്കുന്ന വിധം ചരിത്ര സംഗമത്തിന് കോഴിക്കോട് കടപ്പുറം സാക്ഷിയാകും. രെജിസ്ട്രേഷന്‍ നടപടികള്‍ ജനുവരി അവസാന വാരത്തോടെ ആരംഭിക്കും. ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും. മാര്‍ച്ചിന്റെ മുന്നൊരുക്കങ്ങള്‍ മാതൃ സംഘടനയുടെ നിരീക്ഷണത്തോടെ നടത്തിവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഫ്ളാഗ് മാര്‍ച്ചിന്റെ സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എം.എസ്.എഫിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എം.എസ്.എഫിന്റെ ശാഖ, പഞ്ചായത്ത് സമ്മേളനങ്ങള്‍ വിജയകരമായി നമ്മള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സമ്മേളനങ്ങളുടെ സംഘാടനവും വിദ്യാര്‍ത്ഥി പങ്കാളിത്തവും ശ്രദ്ധേയമാണ്. സമ്മേളനങ്ങളിലൂടെയെല്ലാം നമ്മള്‍ കൈവരിച്ച സംഘാടക ബലത്തെയാണ് ഫ്ലാഗ് മാര്‍ച്ചില്‍ നമ്മള്‍ പ്രകടമാക്കേണ്ടത് എന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യ രക്ഷാധികാരിയാക്കി ഫ്ളാഗ് മാര്‍ച്ച് സ്വാഗത സംഘം രൂപീകരിച്ചു. പി.കെ.കെ ബാവ, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, എം കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം പി,അബ്ദുല്‍ സമദ് സമദാനി എം.പി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ചെയര്‍മാന്‍. പി.എം.എ സലാം, എം.സി മായിന്‍ ഹാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ ആണ്.

 

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ അറസ്റ്റ് തടഞ്ഞ് കോടതി

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

Published

on

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കേസെടുത്തതോടെ ഷുഹൈബ് ഒളിവിലായിരുന്നു. ഷുഹൈബിനും സ്ഥാപനത്തിലെ മറ്റ് അധ്യാപകര്‍ക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഡാലോചന നടത്തിയെന്നും ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മറ്റ് സ്ഥാപനങ്ങളും ചോദ്യങ്ങള്‍ പ്രവചിച്ചെന്നും അവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

 

 

 

Continue Reading

kerala

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Published

on

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടർന്നാണ് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ പി.കെ ഫിറോസിന്റെ അഭിഭാഷകന്റെ വാദം കേട്ട ഹൈക്കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ച് ഉത്തരവാക്കുകയായിരുന്നു. കേസ് 23.01.2025ന് വീണ്ടും പരിഗണിക്കും.

Continue Reading

Trending