Connect with us

kerala

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി

 കേരള ത്തിലെ ഏഴു ജില്ലക ളിലൂടെ യാത്ര കടന്നുപോകും.

Published

on

തിരുവനന്തപുരം: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് പ്രഖ്യാപിച്ചും ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍. ചരിത്രപുരുഷന്‍ മഹാത്മ അയ്യന്‍കാളിയുടെ ജന്മഭൂമിയിലൂടെയാണ് ഇന്ന് യാത്ര സഞ്ചരിക്കുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണില്‍ നിന്ന് പുതുചരിത്രമെഴുതാനുള്ള നിയോഗം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കേരളത്തിലെ യാത്ര തുടങ്ങുന്നത്.

രാവിലെ ഏഴിന് പാറശാലയില്‍ നിന്നാരംഭിച്ച യാത്ര രാത്രി ഏഴിന് നേമത്ത് സമാപിക്കുന്ന വിധമാണ് ആദ്യദിനം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത കൈത്തറി തൊഴിലാളികളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ വിശ്രമിച്ച ശേഷം ഉച്ചക്ക് രണ്ടിന് മാധവി മന്ദിരത്തിലെ ഗാന്ധിമ്യൂസിയം സന്ദര്‍ശിക്കും. നെയ്യാറ്റിന്‍കരയില്‍ ജോഡോ യാത്രയുടെ പ്രതീകമായ സ്തൂപം അനാഛാദനം ചെയ്യും. നേമത്ത് വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച പാരമ്പര്യമുള്ള കേരളത്തില്‍ ജോഡോ യാത്ര ആവേശകരമാകുമെന്നുതന്നെയാണ് ദേശീയ, സംസ്ഥാന നേതാക്കള്‍ വിലയിരുത്തുന്നത്. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ അണിനിരക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രക്കൊപ്പം അണിചേരും. സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ സംവദിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 7ന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കേരള ത്തിലെ ഏഴു ജില്ലക ളിലൂടെ യാത്ര കടന്നുപോകും.

kerala

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പരാതി

കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്.

Published

on

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്.

‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ, പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

 

 

Continue Reading

kerala

‘വായ പോയ കോടാലി’; പി വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

പി വി അന്‍വര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ പോയ കോടാലിയെന്നാണ് പി വി അന്‍വറിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് പി വി അന്‍വര്‍ നോക്കുന്നതെന്നും അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്തി പ്രതികരിച്ചു.

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ട്രോളി ബാഗില്‍ സിപിഎമ്മില്‍ ഭിന്നത: രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Published

on

ട്രോളി ബാഗ് വിഷയത്തില്‍ സിപിഎമ്മിന് ഉള്ളിലെ ഭിന്നത നേതൃത്വത്തിന് തലവേദനയായെന്നും വിഷയത്തില്‍ മുമ്പ് സജീവമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. നാലു ദിവസമായിട്ടും പൊലീസ് തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എം ബി രാജേഷും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയും ഒരു കോക്കസെന്ന് രാഹുല്‍ പറഞ്ഞു.

 

 

Continue Reading

Trending