Connect with us

Art

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു

Published

on

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

വിവിധ വിഭാഗങ്ങളിലായി 154 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ നിന്ന് 2 പ്രാഥമിക ജൂറികള്‍ തെരഞ്ഞെടുത്ത 42 ചിത്രങ്ങള്‍ ജൂറികള്‍ കണ്ടു. അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത 10 സിനിമകള്‍ ജൂറി ചെയര്‍മാനും ബംഗാളി ചലച്ചിത്രകാരനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തും.

 

 

 

Art

കുപ്പിവള പൊട്ടി കയ്യില്‍ തുളച്ചു കയറിയിട്ടും പതറാതെ ഇശല്‍ പൂര്‍ത്തിയാക്കി മിന്‍ഹ

വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ.

Published

on

കുപ്പിവള പൊട്ടി കൈത്തണ്ടയില്‍ തുളഞ്ഞു കയറി രക്തം കിനിഞ്ഞിട്ടം ഇശലില്‍ ഇടറാതെ പാട്ടു പൂര്‍ത്തിയാക്കി മിന്‍ഹ ഫാത്തിമ. വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ. ഒപ്പന കളിക്കുന്നവര്‍ക്കൊപ്പം തന്നെ പാട്ടു സംഘം കൈ കൊട്ടി പാടണം.

കളിക്കാരുടെ താളവും മുറുക്കവും ഗായകരുടെ പാട്ടിനനുസരിച്ചാണ്. ഇത്തരത്തില്‍ പിണങ്ങോട് ടീമിന്റെ ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുപ്പിവള പൊട്ടി മിന്‍ഹയുടെ കൈയില്‍ തുളച്ചു കയറിയത്. ചോര പൊടിഞ്ഞിട്ടും അടുത്ത് നിന്ന സഹഗായികമാര്‍ പോലും ഇക്കാരൃം അറിഞ്ഞില്ല. വേദന കടിച്ചമര്‍ത്തിയാണ് പാട്ടു പൂര്‍ത്തിയാക്കിയത്.

മത്സരം കഴിഞ്ഞ ശേഷം ആരോഗ്യ പ്രവര്‍ത്തകരെത്തിയാണ് കൈയില്‍ നിന്ന് കുപ്പിവള കഷണം നീക്കിയത്. മത്സരം തുടങ്ങി അല്‍പ സമയത്തിനിടെ ടീമംഗങ്ങളില്‍ ഒരാളുടെ കമ്മല്‍ പ്ലാറ്റ്‌ഫോമിലോക്ക് പൊട്ടി വീണിര?ുന്നു. ചുവടുവെക്കുന്നത് ഈ പൊട്ടിവീണ കമ്മലിലേക്കാണെങ്കില്‍ പരിക്ക് ഉറപ്പ്. ആശങ്കയോടെയാണ് സദസ് ആദ്യാവസാനം ഇത് കണ്ടിരുന്നത്.

Continue Reading

Art

സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം സിനിമയായി ഒരുങ്ങുന്നു

തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്

Published

on

സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്. ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.

Continue Reading

Art

69ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

പുരസ്‌കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

Published

on

69ആമത് ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ചടങ്ങ് വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് നടക്കും. പുരസ്‌കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

ജോജു ജോര്‍ജ്, ബിജു മേനോന്‍ മികച്ച നടനും സഹനടനുമുള്ള പുരസ്‌കാര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌കര്‍ തിളക്കവുമായി ആര്‍ആര്‍ആറും മത്സരരംഗത്ത് മാറ്റുരക്കുന്നു.ഐ.എസ്.ആര്‍.ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആര്‍ മാധവനും കാശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്. രേവതി മികച്ച നടിക്കുള്ള മല്‍സരപട്ടികയില്‍.

Continue Reading

Trending