Connect with us

kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.

അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ ഇടതിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട്‌

നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു.

Published

on

ഉപതെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം വ്യക്തമാവുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചരിത്രത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ടാണ്.

നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു. 4.01 ശതമാനം വോട്ടിന്റെ ഇടിവാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ നേരിട്ടത്.

2014 ല്‍ ആദ്യമായി സത്യന്‍ മൊകേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 3,56,165 വോട്ട് നേടിയിരുന്നു. അതിനേക്കാള്‍ ഒന്നരലക്ഷത്തിനടുത്ത് ഇടിവ് വോട്ടില്‍ ഉണ്ടായി. കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു അന്ന് മണ്ഡലത്തിലുണ്ടായിരുന്നത്.

2019 ല്‍ പി പി സുനീറായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2,74,597 വോട്ട് സുനീര്‍ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ കന്നി അങ്കം കൂടിയായിരുന്നു ഇത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ മണ്ഡലത്തിന്റെ വിജയം.

വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2019 ലാണ്. അന്ന് 4,10,703 വോട്ട് നേടി മണ്ഡലത്തില്‍ നിന്നും എംഐ ഷാനവാസ് ആദ്യമായി തിരഞ്ഞെടുത്തത്. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന എം റഹ്മത്തുള്ള 2,57,264 വോട്ട് നേടിയിരുന്നു.

Continue Reading

kerala

എവിടെ പോയി ബാലേട്ടാ..; എ കെ ബാലനെ ട്രോളി വി കെ ശ്രീകണ്ഠൻ

പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

Published

on

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ കെ ബാലനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എം പി. ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’ എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’.

ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലെ കരണകുറ്റിക്ക് അടികിട്ടുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

 

Continue Reading

kerala

ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ബിജെപിയെ സഹായിച്ച് സിപിഎം സ്വയം തകരുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കരുത്തില്ല. എല്‍ഡിഎഫിന്റെ അക്രമ,അഴിമതി രാഷ്ട്രീയത്തെയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണുള്ളത്.

സിപിഎമ്മും ബിജെപിയും ചേര്‍ന്ന് പ്രചരിപ്പിച്ച എല്ലാ വര്‍ഗീയതയെയും ജനം തള്ളിക്കളഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മികച്ച വിജയം സര്‍ക്കാരിനെതിരായ ജനവികാരത്തിന് തെളിവാണ്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ നേട്ടമാണ്.

ചേലക്കരയില്‍ എല്‍ഡിഎഫിന്റെത് പ്രഭമങ്ങിയ വിജയമാണ്. വയനാട് രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി നേടില്ലെന്ന് സിപിഎം വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് നേടിയ ഭൂരിപക്ഷം മറികടന്ന് പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Continue Reading

Trending