Connect with us

Culture

ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി 95 പേര്‍ ഒറ്റപ്പെട്ടു

Published

on

തിരുവല്ല: കല്ലുങ്കല്‍ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര്‍ ഒറ്റപ്പെട്ടു. താലൂക്കില്‍ നിരണം, കടപ്ര, മേപ്രാല്‍, ചാത്തങ്കേരി, കല്ലുങ്കല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂര്‍, ഇടനാട്, പാണ്ടനാട്, കല്ലിശ്ശേരി, ഇടയാറന്‍മുള, മുണ്ടങ്കാവ്, മംഗലം, എന്നിവിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലില്‍ മുപ്പതോളം പെണ്‍കുട്ടികള്‍ കുട്ടികള്‍ ഒറ്റപ്പെട്ടു.

ഇടയാറന്‍മുള പഴയ പോസ്റ്റിനും മാലക്കര ആല്‍ത്തറ ജങ്ഷനും ഇടയില്‍ പുതുപ്പറന്പില്‍ തോമസ് മാത്യുവിന്റെ വീട്ടില്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. നിരണം മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം അനുഗ്രഹതീരം വൃദ്ധസധനത്തിനോട് ചേര്‍ന്ന് ഒരു കുടുംബം വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. നന്നാട് അമ്പാടി ഫാമിനടുത്ത് ചെറിയ കുട്ടികളടക്കമുള്ള കുടുംബവും ഒറ്റപ്പെട്ടു. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന് തെക്കുഭാഗത്ത് ഏഴ് കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്. തൃക്കണ്ണാപുരം കീഴ്വന്‍വഴിയില്‍ മൂന്ന് കുട്ടികളും അമ്മയും വൃദ്ധയും കുടുങ്ങി.

പാണ്ടനാട് ഇല്ലിമുളയിലും നിരവധി കുടുംബങ്ങളും രക്ഷാപ്രവര്‍ക്കരെ കാത്തിരിക്കുകയാണ്. തിരുവണ്ടൂര്‍ വാവത്തുക്കര ക്ഷേത്രത്തിന് സമീരം ആറ് മാസം പ്രായമുളള കുട്ടിയടക്കം കുടുംബം ഒറ്റപ്പെട്ടു. പള്ളക്കൂട്ടുമ്മ പാലത്തില്‍ നിരവധിയാളുകളാണ് ചങ്ങനാശ്ശേരിയിലേക്ക് ബോട്ട് കാത്ത് നില്‍ക്കുന്നത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പ്രളയബാധിത മേഖലകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചിരുന്നു. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

gulf

ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി

കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്.

Published

on

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.

കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.

Continue Reading

GULF

ഹജ്ജിനെ കവച്ചുവെച്ച തിരക്ക് ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി മക്കയില്‍ 30 ലക്ഷത്തിലേറെ പേർ

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക: വിശ്വാസി മനസ്സുകള്‍ ഭക്തിയുടെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്ന പുണ്യമാസത്തിന്റെ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയത് മുപ്പത് ലക്ഷത്തിലേറെ പേര്‍.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാനായാണ് ഇത്രയും പേര്‍ ഒഴുകിയെത്തിയത്. പരിശുദ്ധ ഹറമില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കഴിയുകയാണ്.
ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വന്‍സജ്ജീകരണങ്ങളും വിപുലമായ ഒരുക്കങ്ങളുമാണ് അധികൃതര്‍ നടത്തിയിട്ടുള്ളതെങ്കിലും നോക്കെത്താദൂരത്തോളം വിശ്വാസികള്‍ നിറഞ്ഞൊഴുകയാണ്. ഹറമിലേക്കുള്ള ചെറുതും വലുതുമായ ഓരോ വഴികളും ഇരുപത്തിനാല് മണിക്കൂറും നിറഞ്ഞൊഴുകുകയാണ്. മതാഫിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും മതാഫും പരിസരവും സദാസമയവും ജനനിബിഢമാണ്.
നേരത്തെ എല്ലാവര്‍ക്കും മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇഹ്‌റാം വേഷത്തിലുള്ളവരെ മാത്രമെ മതാഫിലേക്ക് കടത്തിവിടുന്നുള്ളു. എന്നിട്ടും മതാഫ് നിറഞ്ഞൊഴുകുകയാണ്.
ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് അഞ്ചുനേരത്തെ നമസ്‌കാരശേഷവും തവാഫ് ചെയ്യാന്‍ നേര ത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഉംറ നിര്‍വ്വ ഹിക്കുന്നതിനായി ഇഹ്‌റാം വസ്ത്രം ധരിച്ചവരെ മാത്രം മതാഫിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതി ആരംഭിച്ചത്. എന്നിട്ടും തിരക്കിന്റെ കാര്യത്തില്‍ യാതൊരുകുറവും ഉണ്ടായിട്ടില്ല.
ഹറം പള്ളിയുടെ പുറത്ത  ഏറെ ദുരം നീളുന്ന തരത്തിലാണ് തറാവീഹ് നമസ്‌കാരത്തിനും മറ്റും വിശ്വാസികള്‍ അണിചേരുന്നത്.  ഏറ്റവും പവിത്രമായ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയവരെ സ്വീകരിക്കുവാന്‍ വന്‍സജ്ജീകരണങ്ങളാണ് മക്കയില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പത് ലക്ഷം പേര്‍ക്ക് നോമ്പ് തുറക്കുന്നതിനുള്ള വിവിധ വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകളാണ് ഹറമില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

Continue Reading

Trending