Connect with us

kerala

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ,ജവാന്‍ എന്ന വ്യാജേന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം മുന്നറിയിപ്പുമായി കേരളപോലീസ്

സൈനികരുടെ യൂണിഫോം അണിഞ്ഞ id കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത് പോലീസ് പറയുന്നു.

Published

on

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന് കേരളപോലീസ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്
കേരളപോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൈനികരുടെ യൂണിഫോം അണിഞ്ഞ id കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത് പോലീസ് പറയുന്നു.

കേരളപോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാരുടെ പുതിയ രീതി ഇങ്ങനെയാണ് . ഒരു ഫോണ്‍ കോളിലൂടെ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത് വലിയ ചതിയിലേക്ക് ആയിരിക്കാം. സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത്. olx tem ബന്ധപ്പെട്ട മറ്റു ഓണ്‍ലൈന്‍ സൈറ്റ്കളിലോ കൊടുത്തിരിക്കുന്ന പരസ്യം കണ്ടാണ് ഫോണ്‍ മുഖേന ഇടപെടല്‍ നടത്തുന്നത.് ആളുകളോട് വീട് വാടകയ്ക്കോ വസ്തു വകകള്‍ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും , അതിനുള്ള അഡ്വാന്‍സ് തുകയായി പണം നല്‍കുവാന്‍ ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയക്കാനും ആവശ്യപെടുന്നു . ഇതിനായി ഒരു അക്കൗണ്ട് നമ്പര്‍ ഫോണിലേക്ക് അയച്ചു തരും.. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്‌മെന്റ് നടത്തുവാന്‍ ആവശ്യപ്പെടുന്നു. ഒരു രൂപ പെയ്‌മെന്റ് നടത്തുമ്പോള്‍ അത് അത് അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാന്‍ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും, നിങ്ങള്‍ പതിനായിരം രൂപ അടച്ചാല്‍ ഉടന്‍ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു. പണം അയച്ചുകൊടുത്തു ഇത്തരം ചതികളില്‍ വീഴുന്ന ആളുകള്‍ സമയം കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവര്‍ വീണ്ടും ആവശ്യപ്പെടുമ്പോള്‍ 10000 രൂപ ഒന്നുകൂടി അയച്ചു തരാന്‍ തട്ടിപ്പുകാര്‍ പറയുന്നു. ഇങ്ങനെ നിരവധി തവണ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. ആയതിനാല്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്

Published

on

പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.

തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

Trending