Connect with us

kerala

കേരള പൊലീസില്‍ 744 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; പത്തുവര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 18 പേരെ മാത്രം

നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്. കോടതിയില്‍ കേസുള്ളപ്പോള്‍ വകുപ്പുതല അന്വേഷണവും നീളും

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 744 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള കണക്കാണിത്. ഇതില്‍ ശിക്ഷിക്കപ്പെട്ട 18 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

താഴെ റാങ്കിലുള്ളവര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ക്രിമിനല്‍ പട്ടികയില്‍ വരുന്നുണ്ട്. ഇവരില്‍ 18 പേരെ മാത്രമാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പിരിച്ചുവിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്. കോടതിയില്‍ കേസുള്ളപ്പോള്‍ വകുപ്പുതല അന്വേഷണവും നീളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തികഞ്ഞ ശുഭപ്രതീക്ഷ, ഒരു വിവാദവും പാലക്കാട്ടുകാരെ ബാധിക്കില്ല’- രാഹുൽ മാങ്കൂട്ടത്തിൽ

“ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്, അത് വോട്ടർമാരെ മാറ്റിനിർത്താനാണ്”

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് തലേന്ന് ഉടലെടുത്ത പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു.

രാഹുലിന്റെ വാക്കുകൾ:

“ഇരട്ടവോട്ടുകാരെ തടയേണ്ടത് ഇന്നല്ല. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന സമയം മുതൽ അക്കാര്യത്തിൽ ശ്രദ്ധ വേണം. ബിജെപിയുടെ പരമാവധി ഇരട്ടവോട്ടർമാരെ കയറ്റാനും അതുവഴി സിപിഎമ്മിന്റെ വോട്ടർമാരെ ഉറപ്പിക്കാനുമൊക്കെയുള്ള ശ്രമമാണ് ഉണ്ടായത്. ഇന്ന് വ്യാജവോട്ടർമാരെ തടയും എന്ന് പറയുന്നതിൽ യുക്തിയില്ല.

ഇരട്ടവോട്ട് തടയപ്പെടണം. പക്ഷേ ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്. അത് വോട്ടർമാരെ മാറ്റിനിർത്താനാണ്. അവരെന്ത് വിവാദം ഉണ്ടാക്കിയാലും അത് ജനങ്ങളെ ബാധിക്കില്ല. മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുമ്പ് തന്നെ സ്വീകരിച്ചതാണ്. അതുകൊണ്ട് തന്നെ നല്ല പോളിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രവാസികൾ പോലും വോട്ട് ചെയ്യാൻ മാത്രമായി എത്തി എന്നറിയുന്നതൊക്കെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മികച്ച ഭൂരിപക്ഷം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.

പരസ്യ വിവാദത്തെ കുറിച്ച് പറയുകയാണെങ്കിൽ നാല് പത്രങ്ങളിൽ പരസ്യം കണ്ടിരുന്നു. അതിന്റെ ഉള്ളടക്കത്തിൽ എങ്ങനെയാണ് മാറ്റം വരിക എന്ന് മനസ്സിലാവുന്നില്ല. യുഡിഎഫ് പരസ്യം എല്ലാ പത്രങ്ങളിലും ഒന്നു തന്നെ ആയിരുന്നു. ഹരികൃഷ്ണൻസ് സിനിമയിലെ ക്ലൈമാക്‌സ് പല സ്ഥലത്തും പലതാണെന്ന് കേട്ടിട്ടുണ്ട്. മോഹൻലാലിന് പ്രാതിനിധ്യമേറിയ സ്ഥലത്ത് അദ്ദേഹത്തിന്റെ പോസിറ്റീവ് ക്ലൈമാക്‌സ്… മറ്റിടങ്ങളിൽ മമ്മൂട്ടിയുടേതും.. ഇതങ്ങനെയൊന്നും അല്ലല്ലോ. ഗൗരവകരമായ കാര്യമല്ലേ. അവർ പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങണം എന്ന് പറയാനാകില്ല”.

Continue Reading

kerala

പാലക്കാട്ട് പോളിങ് തുടങ്ങി, തുടക്കത്തില്‍ തന്നെ ബൂത്തുകളില്‍ നീണ്ട നിര

എല്ലാ ബൂത്തുകളിലും മോക്ക് പോളിങ് അതിരാവിലെ തന്നെ പൂർത്തിയായിരുന്നു.

Published

on

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ശുഭ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതുജീവിതത്തില്‍ ആയാലും വ്യക്തി ജീവിതത്തില്‍ ആയാലും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്ന് രാഹുല്‍ പറഞ്ഞു.

Continue Reading

kerala

‘പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്

പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

Published

on

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പൂരം അലങ്കോലമായതിന്‍റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരും വർഷങ്ങളിൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending