Connect with us

kerala

നിലക്കാത്ത മുദ്രാവാക്യം വിളികളോടെ കേരളം തേങ്ങിയ മൂന്ന് നാള്‍; ചരിത്രമായി മാറിയ യാത്രാമൊഴി

സാധാരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കയര്‍- കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള ലക്ഷങ്ങളാണ് മഹാനായ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിയത്.

Published

on

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കണ്ണീരണിഞ്ഞ രണ്ടു പകലിനും ഒരു രാത്രിക്കും ശേഷം ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം. കേരളം ഇതുവരെ കാണാത്ത വിധം ലക്ഷക്കണിനാളുകളുടെ അശ്രുപൂജക്കൊടുവിലാണ് രാഷ്ട്രീയ ചരിത്രത്തിലെ ആ സൗമ്യസാന്നിധ്യം നിത്യതയില്‍ ലയിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത് മുതല്‍ ഇന്നലെ പുതുപ്പള്ളിയില്‍ അന്ത്യവിശ്രമം ഒരുക്കുന്നതുവരെ കേരള ജനതയുടെ കര വലയത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം. ജീവിതത്തില്‍ ഒരിക്കലും തനിച്ചായിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയെ മരണശേഷവും കേരള ജനത തനിച്ചാക്കിയില്ല. കരഞ്ഞും നിലവിളിച്ചും സ്ത്രീകള്‍ അടക്കം ലക്ഷങ്ങളാണ് ഭൗതികശരീരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. ഇത്ര വലിയ ഒരാള്‍ക്കൂട്ടം ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല.

ജനസമ്പര്‍ക്ക പരിപാടിയുടെ നാളുകളില്‍ 11 ലക്ഷം ജനങ്ങളുമായി നേരിട്ട് സംബന്ധിച്ച ഉമ്മന്‍ചാണ്ടി, അന്ന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മനുഷ്യായുസില്‍ ഏറ്റവും അധികം ജനങ്ങളുമായി നേരിട്ട് സംസാരിച്ച ലോകത്തിലെ തന്നെ ഏക രാഷ്ട്രീയനേതാവ് ആയിരിക്കണം ഉമ്മന്‍ചാണ്ടി. ആ കടപ്പാടും സ്‌നേഹവും വ്യക്തമാക്കുന്നതായിരുന്നു മരണാനന്തരമുള്ള മൂന്നു ദിവസങ്ങളില്‍ കേരളം കണ്ടത്. തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തുക്കളും നിറഞ്ഞ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍, രാത്രി ഒരു മണിക്കും രണ്ടുമണിക്കും പെരുമഴ നനഞ്ഞ് പ്രിയ നേതാവിനെ അവസാനമായി കാണാന്‍ സാധാരണ ജനങ്ങളുടെ വലിയ തിരക്കായിരുന്നു.

സാധാരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കയര്‍- കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള ലക്ഷങ്ങളാണ് മഹാനായ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിയത്. കേരള ചരിത്രത്തില്‍ ഇതിനുമുമ്പൊരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു നേതാവ് മരിക്കുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുപാട് ആളുകള്‍ എത്തും. എന്നാല്‍ കേരളം വാവിട്ടു കരഞ്ഞത് ഇതാദ്യം. യു.ഡി.എഫ് നേതാക്കള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജനങ്ങളാണ് നിയന്ത്രിച്ചത്. ആള്‍ക്കൂട്ടത്തെ തനിച്ചാക്കാത്ത നേതാവിനെ ആള്‍ക്കൂട്ടവും തനിച്ചാക്കാന്‍ തയ്യാറായില്ല.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് തുടങ്ങിയ യാത്ര 28 മണിക്കൂര്‍ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്. നിലക്കാത്ത മുദ്രാവാക്യം വിളികളോടെ, തോരാതെ കണ്ണീര്‍വീണ എം.സി റോഡിലൂടെ, ചെങ്ങന്നൂരിലേയും ചങ്ങനാശ്ശേരിയിലെയും മനുഷ്യക്കടല്‍ താണ്ടി തിരുനക്കര എത്തിയപ്പോഴെക്കും ചരിത്രമായി. ജനം ഇരമ്പിയിട്ടും ആള്‍ക്കൂട്ടത്തിന്റെ രാജാവിന് അനക്കമില്ല. കോട്ടയത്തോട് അടുക്കുംതോറും സ്‌നേഹക്കോട്ടകള്‍ പലതും കണ്ടു. പുതുപ്പള്ളി എത്തുമ്പോഴേക്കും പല മനസുകളും വിങ്ങിപ്പൊട്ടി. ജനസാഗരത്തിന് നടുവില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ അനാഥരായെന്ന് പറഞ്ഞവരാണേറയും.

ചാനല്‍ ക്യാമറകളില്‍ വി.വി.ഐ.വികള്‍ അപ്രസക്തരാകുന്നതും ഹൃദയംകൊണ്ട് പ്രാര്‍ത്ഥിച്ചും പൊട്ടിക്കരഞ്ഞും സാധാരണക്കാര്‍ നിറയുന്നതും ദൃശ്യമാധ്യമ ചരിത്രത്തിലും ഇതാദ്യം. മൂന്നുജില്ലകള്‍ താണ്ടാന്‍ 27 മണിക്കൂറെടുത്തതും ഒരുപക്ഷേ, കേരള ചരിത്രത്തില്‍ അപൂര്‍വം. ഇതിനിടെ വൈറലായ വീഡിയോകള്‍ ധാരാളം. മൃതദേഹം കൊണ്ടുപോയ ബസിനു പിന്നാലെ കുഞ്ഞുമകന്റെ കൈപിടിച്ച് ഓടുകയും ‘ഒരു മിനിട്ട് നിര്‍ത്തിത്തരൂ’ എന്ന് കരഞ്ഞ് അപേക്ഷിക്കുകയും ചെയ്യുന്നയാളുടെ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. ബസ് നിര്‍ത്തി അകത്തേക്ക് കയറിയ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ചാണ്ടി ഉമ്മനെ ആശ്ലേഷിക്കുന്നതും പെരുന്നയില്‍ നിന്നുള്ള കണ്ണുനിറക്കുന്ന കാഴ്ചയായി. ഉമ്മന്‍ചാണ്ടി ഇനി ഓര്‍കളില്‍ മാത്രം ജീവിക്കും. എന്നാല്‍ ആ പുണ്യാത്മാവ് ജീവിതസാഹചര്യമൊരുക്കിയ ആയിരങ്ങളുടെ പ്രാര്‍ത്ഥനയില്‍ ‘ഉമ്മന്‍ചാണ്ടി’ എന്ന അധ്യായം അപൂര്‍ണമായി ബാക്കിനില്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ

അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും

Published

on

തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കും. 180 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​സി​ഡ​ന്റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​യി. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും. 15,000 പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗം, ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മ ടു​ഡേ, ക​ൺ​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, ഓ​പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, അ​ര​വി​ന്ദ​ൻ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം, മാ​സ്റ്റ​ർ ക്ലാ​സ്, പാ​ന​ൽ ച​ർ​ച്ച, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Continue Reading

Trending