Connect with us

kerala

കേരളം ഉത്തര്‍പ്രദേശ് മോഡലായി മാറുകയാണ്: വി.ഡി സതീശന്‍

മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല, എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്

Published

on

വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ‘മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല. എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്.

ഒക്ടോബര്‍ 15 മുതല്‍ ഈ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിയുന്നത് വരെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല. അവര് കംപ്ലീറ്റായി ആയി മാറിനില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് ഈ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്.’ – വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

പാൻ ഇന്ത്യൻ സിനിമയുമായി ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു..

പ്രോജക്ട് സൈനിങ്‌ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

Published

on

യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ്‌ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ്  കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് – വിവേക് വിനയരാജ്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി – ലക്ഷ്മി പ്രേംകുമാർ.

Continue Reading

kerala

കൊല്ലത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍

കടയ്ക്കല്‍ പാലക്കല്‍ വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്‍.

Published

on

കൊല്ലം കടയ്ക്കലില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍. കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് സ്വദേശി അജുഷ് അശോകനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 15 ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു.

കടയ്ക്കല്‍ പാലക്കല്‍ വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്‍. ബാംഗ്ലൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം ബസില്‍ നാട്ടിലേക്ക് വരവേയാണ് ഇയാളെ പിടികൂടിയത്.

Continue Reading

kerala

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും.

Published

on

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തില്‍ 2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായ ഷെഡ്യൂള്‍ ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി, 2026 മുതല്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചു.

മാര്‍ച്ച് പത്തിനാണ് പത്താംക്ലാസ് പരീക്ഷകള്‍ അവസാനിക്കുന്നത്. 2025 സെപ്റ്റംബര്‍ 24ന് തന്നെ 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഡാറ്റയെ അടിസ്ഥാനമാക്കി, പരീക്ഷയ്ക്ക് 146 ദിവസം മുമ്പ്, താല്‍ക്കാലിക തീയതിയുടെ ഷീറ്റ് പുറത്തിറക്കിയെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പിനായി മതിയായ സമയം നല്‍കുമെന്നും ബോര്‍ഡ് അറിയിച്ചു.

 

Continue Reading

Trending